നെറ്റ്സിൽ പന്തെറിഞ്ഞ് ബുംറ
text_fieldsജസ്പ്രീത് ബുംറ
ഡബ്ലിൻ: പരിക്കിനെത്തുടർന്ന് 11 മാസത്തോളം പുറത്തിരുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ നെറ്റ്സിൽ വീണ്ടും പന്തെറിഞ്ഞു. അയർലൻഡിനെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ട്വന്റി20 പരമ്പരയിൽ നായകനാണ് ബുംറ. താരം പന്തെറിയുന്ന വിഡിയോ ബി.സി.സി.ഐ സമൂഹ മാധ്യമപേജുകളിൽ പങ്കുവെച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 25ന് ഹൈദരാബാദിൽ നടന്ന ആസ്ട്രേലിയക്കെതിരായ ട്വന്റി20 മത്സരത്തിലാണ് ബുംറ അവസാനമായി കളിച്ചത്. പരിക്കിനെത്തുടർന്ന് ട്വന്റി20 ലോകകപ്പുൾപ്പെടെ നഷ്ടമായി. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു താരം. യുവനിരയെയാണ് ഇന്ത്യ അയർലൻഡിലേക്ക് അയച്ചിരിക്കുന്നത്. ആഗസ്റ്റ് 23ന് അവസാനിക്കുന്ന പരമ്പരയിൽ ടീം മൂന്ന് മത്സരങ്ങൾ കളിക്കും.

