Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ആ​ദ്യ ക​ള​രി​യി​ൽ ആ​തി​ഖ

text_fields
bookmark_border
പ്ര​മു​ഖ ടീ​മാ​യ കാ​ർ​ട്ട് റി​പ്പ​ബ്ലി​ക്കു​മാ​യി ക​രാ​റൊ​പ്പി​ട്ട് ഇ​ന്ത്യ​ൻ ബാ​ലി​ക
ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ആ​ദ്യ ക​ള​രി​യി​ൽ ആ​തി​ഖ
cancel

സിം​ഗ​പ്പൂ​ർ: റേ​സി​ങ് പ്ര​തി​ഭ​യാ​യ ഇ​ന്ത്യ​ൻ ബാ​ലി​ക ആ​തി​ഖ മി​ർ പ്ര​മു​ഖ ടീ​മാ​യ കാ​ർ​ട്ട് റി​പ്പ​ബ്ലി​ക്കു​മാ​യി ക​രാ​റൊ​പ്പി​ട്ടു. യൂ​റോ​പ്യ​ൻ കാ​ർ​ട്ടി​ങ് മ​ത്സ​ര​ങ്ങ​ളി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ജ​മ്മു-​ക​ശ്മീ​രി​ലെ ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ 11കാ​രി കാ​ർ​ട്ട് റി​പ്പ​ബ്ലി​ക്കി​ലെ​ത്തു​ന്ന​ത്. അ​ടു​ത്ത ര​ണ്ട് സീ​സ​ണു​ക​ളി​ൽ 12-14 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കാ​യു​ള്ള ഒ.​കെ ജൂ​നി​യ​ർ (ഒ.​കെ.​ജെ) വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​ര​വും ഇ​തി​ലൂ​ടെ ആ​തി​ഖ​ക്ക് കൈ​വ​ന്നു. ഫോ​ർ​മു​ല വ​ൺ ലോ​ക ചാ​മ്പ്യ​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ വി​ഖ്യാ​ത​നാ​യ ഇ​റ്റാ​ലി​യ​ൻ മോ​ട്ടോ​ർ സ്‌​പോ​ർ​ട്ട് വി​ദ​ഗ്ധ​ൻ ഡി​നോ ചീ​സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടീ​മാ​ണ് കാ​ർ​ട്ട് റി​പ്പ​ബ്ലി​ക്. മോ​ട്ടോ​ർ സ്പോ​ർ​ട്സി​ന്റെ ഏ​റ്റ​വും അ​ടി​സ്ഥാ​ന രൂ​പ​മാ​യ കാ​ർ​ട്ടി​ങ്ങി​ലൂ​ടെ​യാ​യി​രു​ന്നു മി​ക്ക ഇ​തി​ഹാ​സ ഡ്രൈ​വ​ർ​മാ​രു​ടെ​യും രം​ഗ​പ്ര​വേ​ശം.

ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ലൂ​യി​സ് ഹാ​മി​ൾ​ട്ട​ൺ, നി​ക്കോ റോ​സ്ബെ​ർ​ഗ് എ​ന്നി​വ​രു​ടെ ക​രി​യ​റി​ന്റെ തു​ട​ക്ക​ത്തി​ൽ അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച​ത് ചീ​സ​യാ​യി​രു​ന്നു. നി​ല​വി​ലെ എ​ഫ് വ​ൺ താ​ര​ങ്ങ​ളാ​യ ലാ​ൻ​ഡോ നോ​റി​സ്, ജോ​ർ​ജ് റ​സ്സ​ൽ, ഓ​സ്കാ​ർ പി​യാ​സ്ട്രി, കി​മി അ​ന്റോ​ണെ​ല്ലി എ​ന്നി​വ​രെ​ല്ലാം കാ​ർ​ട്ട് റി​പ്പ​ബ്ലി​ക്കി​ലൂ​ടെ വ​ള​ർ​ന്നു​വ​ന്ന​വ​രാ​ണ്. ഇ​ന്ത്യ​യി​ലെ ആ​ദ്യ ദേ​ശീ​യ കാ​ർ​ട്ടി​ങ് ചാ​മ്പ്യ​ൻ ആ​സി​ഫ് മി​റി​ന്റെ മ​ക​ളാ​യ ആ​തി​ഖ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇ​തി​ന​കം ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഫോ​ർ​മു​ല വ​ൺ അ​ക്കാ​ദ​മി​യു​ടെ ‘ഡി​സ്ക​വ​ർ യു​വ​ർ ഡ്രൈ​വ്’ പ്രോ​ഗ്രാ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​രി​യും ഏ​ഷ്യ​ൻ വ​നി​ത​യു​മാ​ണ്. ത​ന്റെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള ലോ​ക​ത്തി​ലെ ന​മ്പ​ർ വ​ൺ വ​നി​ത കാ​ർ​ട്ടി​ങ് ഡ്രൈ​വ​റു​മാ​ണ് ആ​തി​ഖ.

‘‘കാ​ർ​ട്ടി​ങ് റി​പ്പ​ബ്ലി​ക്കി​ൽ ചേ​രു​ന്ന​തി​ലും പു​തി​യ അ​ധ്യാ​യം ആ​രം​ഭി​ക്കു​ന്ന​തി​ലും ഞാ​ൻ വ​ള​രെ ആ​വേ​ശ​ത്തി​ലാ​ണ്. ഇ​ത് എ​നി​ക്ക് ഒ​രു സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മാ​ണ്. ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നും, ക​ഴി​യു​ന്ന​ത്ര പ​ഠി​ക്കാ​നും, കൂ​ടു​ത​ൽ ക​രു​ത്ത​യാ​യ ഡ്രൈ​വ​റാ​കാ​ൻ എ​ന്നെ​ത്ത​ന്നെ പ്രേ​രി​പ്പി​ക്കാ​നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നെ പി​ന്തു​ണ​ക്കു​ന്ന​ത് തു​ട​രു​ന്ന എ​ല്ലാ​വ​രോ​ടും ഞാ​ൻ ന​ന്ദി​യു​ള്ള​വ​ളാ​ണ്’’ -ആ​തി​ഖ പ​റ​ഞ്ഞു. അ​തി​ഖ​ക്ക് അ​സാ​ധാ​ര​ണ​മാ​യ വേ​ഗ​ത​യു​ണ്ടെ​ന്നും ഇ​ന്ത്യ​ക്കു​വേ​ണ്ടി എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​മാ​യി ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും ക​രു​തി​യാ​ണ് ത​ന്റെ ടീം ​അ​വ​രെ ഒ​പ്പി​ട്ട​തെ​ന്നും ചീ​സ വ്യ​ക്ത​മാ​ക്കി. “ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഞാ​ൻ ആ​തി​ഖ​യെ ട്രാ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. മി​നി കാ​ർ​ട്ടി​ലും ബി​ഗ് കാ​ർ​ട്ടി​ലും അ​വ​ൾ വേ​ഗ​ത പ്ര​ക​ടി​പ്പി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വ​നി​താ ഡ്രൈ​വ​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് അ​വ​ൾ. സാ​ധ്യ​ത​യ​നു​സ​രി​ച്ച്, അ​വ​ൾ​ക്കു​മു​ന്നി​ൽ ഒ​രു വ​ലി​യ ക​രി​യ​റു​ണ്ട്. ഇ​തി​ലും മി​ക​ച്ച​വ​ളാ​കാ​ൻ ക​ഴി​യും. ശ​രി​യാ​യ സ​മ​യ​ത്ത് നി​ങ്ങ​ൾ ശ​രി​യാ​യ നീ​ക്കം ന​ട​ത്ത​ണം. അ​വ​ൾ​ക്ക് 11 വ​യ​സ്സ് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് മ​റ​ക്ക​രു​ത്”-​ചീ​സ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Karting Prodigy Aathika Mir Signs With F1 Legend Maker Kart Republic
Next Story