Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഗോദയിൽ നിന്നും...

ഗോദയിൽ നിന്നും ​പൊന്നുവാരി ഇന്ത്യ; നവീന് സ്വർണം

text_fields
bookmark_border
ഗോദയിൽ നിന്നും ​പൊന്നുവാരി ഇന്ത്യ; നവീന് സ്വർണം
cancel

ബിർമ്മിങ്ഹാം: ഗോദയിൽ നിന്നും ആറാം സ്വർണം നേടി ഇന്ത്യ. 74 കിലോ ഗുസ്തിയിൽ നവീനാണ് സ്വർണം നേടിയത്. പാകിസ്താൻ താരം മുഹമ്മദ് ​ഷാരിഫിനെ ഫൈനലിൽ തകർത്താണ് നേട്ടം. ഗുസ്തിയിൽ 53 കിലോ വിഭാഗത്തിൽ വിനേഷ് ഫോഗട്ടും സ്വർണം നേടിയിരുന്നു. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 12 ആയി.

രവി ദഹിയ, സാക്ഷിമാലിക്, ​ദീപക് പൂനിയ, ബജ്രംഗ് പൂനിയ എന്നിവരും ഗുസ്തിയിൽ സ്വർണം നേടിയിരുന്നു. നവീൻ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ ശനിയാഴ്ചയാണ് സ്വർണം നേടിയത്.

പുരുഷൻമാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ദഹിയ ഇന്ന് സ്വർണം നേടിയത്. നൈജീരിയയുടെ എബിക്കവെനിമോ വെൽസണെ തോൽപ്പിച്ചാണ് ദഹിയയുടെ മെഡൽനേട്ടം.

Show Full Article
TAGS:Commonwealth Games 2022 
News Summary - India wrestler Naveen strikes gold in Birmingham
Next Story