മരുന്നടിയിൽ ‘മുന്നേറി’ ഇന്ത്യ
text_fieldsന്യൂഡൽഹി: അത്ലറ്റിക്സിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചവരുടെ എണ്ണത്തിൽ ഇന്ത്യക്ക് ‘ഒന്നാം സ്ഥാനം’. അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂനിറ്റിന്റെ (എ.ഐ.യു) ആഗോള ഉത്തേജക കുറ്റവാളികളുടെ പട്ടികയിൽ 162 ഇന്ത്യൻ താരങ്ങളുടെ പേരുകളാണുള്ളത്. 148 പേരുകളുമായി കെനിയ രണ്ടാമതാണ്. 60ലധികം പേരുള്ള റഷ്യ പട്ടികയിൽ മൂന്നാമതുണ്ട്. മരുന്നടിക്ക് വിലക്ക് നേരിട്ട അത്ലറ്റുകളും സമാനമായ തട്ടിപ്പുകൾ നടത്തിയവരും പട്ടികയിലുണ്ട്. പരിശോധന നടത്താതെ മുങ്ങിയവരെയും ‘ഉത്തേജക കുറ്റവാളി’ ആയാണ് കണക്കാക്കിയത്. വേൾഡ് അത്ലറ്റിക്സ് സ്ഥാപിച്ച സ്വതന്ത്ര ഉത്തേജക വിരുദ്ധ നിരീക്ഷണ സംഘമാണ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂനിറ്റ്. അന്താരാഷ്ട്ര അത്ലറ്റുകളെയും കോച്ചുമാരടക്കമുള്ളവരെയും എ.ഐ.യു നിരീക്ഷിക്കാറുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി കെനിയയെ മറികടന്നത്. രണ്ടുമാസത്തിന് ശേഷവും നിലയിൽ മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

