2036 ഒളിമ്പിക്സ്; കർമപദ്ധതി അവതരിപ്പിച്ച് ഇന്ത്യ, അഹ്മദാബാദ് പ്രധാന വേദി
text_fieldsന്യൂഡൽഹി: 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള കാഴ്ചപ്പാടും കർമപദ്ധതിയും ഇന്ത്യ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമീഷന് മുന്നിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. വെർച്വൽ യോഗത്തിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അവതരണം നടത്തിയത്. അഹ്മദാബാദിനെ കേന്ദ്രീകരിച്ചുള്ള വികസന മാതൃകയാണ് ഇന്ത്യ പ്രധാനമായും മുന്നോട്ടുവെച്ചത്. 2030ലെ കോമൺവെൽത്ത് ഗെയിംസിന് അഹ്മദാബാദ് വേദിയാകുന്നുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തിൽ ഒരുക്കുന്ന ലോകോത്തര സ്റ്റേഡിയങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും 2036 ഒളിമ്പിക്സിന് കരുത്താകുമെന്ന് ഇന്ത്യ വ്യക്തമാക്കി. .വൻകിട അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ സംഘടിപ്പിച്ച മുൻകാല അനുഭവസമ്പത്ത്, വേദികളുടെ മാസ്റ്റർപ്ലാൻ, സാമ്പത്തിക സമാഹരണ രീതികൾ, ഒളിമ്പിക്സിന് ശേഷമുള്ള ദീർഘകാല വികസന നേട്ടങ്ങൾ എന്നിവ യോഗത്തിൽ വിശദീകരിച്ചു. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ഐ.ഒ.എ പ്രസിഡന്റ് പി.ടി. ഉഷ, സി.ഇ.ഒ രഘുറാം അയ്യർ, അത്ലറ്റ്സ് കമീഷൻ ചെയർപേഴ്സൺ പി.വി. സിന്ധു, ഗുജറാത്ത് ഉപമുഖ്യമന്ത്രിയും കായിക മന്ത്രിയുമായ ഹർഷ് സംഘവി, ഐ.ഒ.സി അംഗം നിത അംബാനി എന്നിവർ പങ്കെടുത്തു. ൽ ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഏഴ് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

