ഇന്ത്യക്ക് ബോക്സിങ്ങിൽ ഇന്ന് ആറ് ഫൈനലുകൾ
text_fields1.വനിത 61 കിലോഗ്രാം ഗുസ്തിയിൽ യഷിത മത്സരത്തിനിടെ, 2. ബാഡ്മിന്റൺ വനി സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ മത്സരിക്കുന്ന ഇന്ത്യയുടെ കലഗോട്ട്ല വെന്നല
മനാമ: മെഡൽ നേട്ടത്തിൽ ഏറെ പ്രതീക്ഷയുമായി ആറ് ഇന്ത്യൻ താരങ്ങൾ വ്യാഴാഴ്ച ബോക്സിങ് ഇടിക്കൂട്ടിലിറങ്ങും. എക്സിബഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന ഫൈനൽ മത്സരം ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്യാമ്പ് നേക്കിക്കാണുന്നത്.
വനിതവിഭാഗത്തിൽ ഖുഷി ചന്ദ് (46 കി.ഗ്രാം), ചന്ദ്രിക പൂജാരി (54 കി.ഗ്രാം), ഹർനൂർ കൗർ (66 കി.ഗ്രാം), അൻഷിക (+80 കി.ഗ്രാം), അഹാന ശർമ്മ (50 കി.ഗ്രാം) എന്നിവർ കളത്തിലിറങ്ങും. പുരുഷ വിഭാഗത്തിൽ ലഞ്ചെൻബ സിംഗ് മൊയിബുങ്ഖോങ്ബാം (50 കി.ഗ്രാം) മാത്രമാണ് ഫൈനലിലെത്തിയത്. ചൊവ്വാഴ്ച ലഭിച്ച മൂന്ന് മെഡലുകളോടെ നാല് സ്വർണം, 10 വെള്ളി, 13 വെങ്കലം ഉൾപ്പെടെ ഏഷ്യൻ യൂത്ത് ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 27 ആയി. തിങ്കളാഴ്ച ഇന്ത്യക്ക് മെഡലുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ 4:21.86 സെക്കൻഡ് സമയം കുറിച്ച് ദിനിധി ദേസിംഗു തന്റെ ദേശീയ റെക്കോർഡ് തിരുത്തി.
ഒക്ടോബർ 31ന് സമാപിക്കുന്ന ഗെയിംസിൽ 222 ഇന്ത്യൻ കായിക താരങ്ങളാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

