Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോക്കിയിൽ ഒരു കളിയകലെ സ്വർണം; പാ​കി​സ്താ​നെ വീ​ഴ്ത്തി ഫൈ​ന​ലി​ൽ

text_fields
bookmark_border
ഹോക്കിയിൽ ഒരു കളിയകലെ സ്വർണം; പാ​കി​സ്താ​നെ വീ​ഴ്ത്തി ഫൈ​ന​ലി​ൽ
cancel

ടോ​​ക്യോ: ഹോ​ക്കി​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ​ക്ക് സ്വ​ർ​ണം ഒ​രു ക​ളി​യ​ക​ലെ. സെ​മി​യി​ൽ പാ​കി​സ്താ​ൻ ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി ഫൈ​ന​ൽ വി​സി​ലി​ന് തൊ​ട്ടു​മു​മ്പ് അ​ഭി​ഷേ​കി​ന്റെ മ​നോ​ഹ​ര ഗോ​ളി​ൽ മ​റി​ക​ട​ന്നാ​ണ് ടീം ​ഇ​ന്ത്യ ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. സ്കോ​ർ 4-3. ദ​ക്ഷി​ണ കൊ​റി​യ​യെ വീ​ഴ്ത്തി​യ മ​ലേ​ഷ്യ​യാ​ണ് ശ​നി​യാ​ഴ്ച ഫൈ​ന​ലി​ൽ എ​തി​രാ​ളി​ക​ൾ.

5, 13 മി​നി​റ്റു​ക​ളി​ൽ പെ​നാ​ൽ​റ്റി വ​ല​യി​ലെ​ത്തി​ച്ച് ഹ​ർ​മ​ൻ​പ്രീ​ത് ന​ൽ​കി​യ ആ​വേ​ശ​ത്തു​ട​ക്കം സു​ഖ്ജീ​ത് വ​ല​കു​ലു​ക്കി ലീ​ഡ് കാ​ൽ ഡ​സ​നി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ഗോ​ളു​ക​ളി​ൽ ഒ​പ്പ​മെ​ത്തി പാ​കി​സ്താ​ൻ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. 30,45, 49 മി​നി​റ്റു​ക​ളി​ൽ അ​ബൂ മ​ഹ്മൂ​ദ്, ഹ​നാ​ൻ ഷാ​ഹി​ദ്, വ​ഹീ​ദ് റാ​ണ എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളാ​ണ് പാ​കി​സ്താ​ന് പ്ര​തീ​ക്ഷ പ​ക​ർ​ന്ന​ത്. ആ​ദ്യ പ​കു​തി ഇ​ന്ത്യ​ൻ ടീ​മി​ന് സ്വ​ന്ത​മാ​യി​രു​ന്നെ​ങ്കി​ൽ ര​ണ്ടാം പ​കു​തി​യി​ൽ പാ​ക് ടീ​മും മി​ക​വു​കാ​ട്ടി. ഇ​തോ​ടെ ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന ഘ​ട്ട​ത്തി​ന​രി​കെ​യാ​ണ് അ​ഭി​ഷേ​ക് ര​ക്ഷ​ക​നാ​യ​ത്. പാ​ക് പ്ര​തി​രോ​ധ താ​രം സു​ഫി​യാ​ന്റെ സ്റ്റി​ക്കി​ൽ ത​ട്ടി​യെ​ത്തി​യ അ​വ​സ​രം ​പാ​ക് ഗോ​ളി അ​ലി റാ​സ​യെ നി​സ്സ​ഹാ​യ​നാ​ക്കി മ​നോ​ഹ​ര​മാ​യി അ​ഭി​ഷേ​ക് വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Edges Pakistan 4-3 to Reach Hockey Final
Next Story