മുൻ ലോകചാമ്പ്യനെയും വീഴ്ത്തി; ഗുസ്തിയിൽ അമൻ സെഹ്റാവത്ത് സെമിയിൽ
text_fieldsപാരിസ്: ഒളിമ്പിക്സിൽ ഉശിരൻ ജയവുമായി അമൻ സെഹ്റാവത്ത് സെമിയിൽ. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൽബേനിയയുടെ മുൻ ലോകചാമ്പ്യൻ സെലിംഖാൻ അബകറോവിനെ 12–0ത്തിന് മലർത്തിയടിച്ചാണ് അമന്റെ സെമി പ്രവേശനം.
മാസിഡോണിയയുടെ വ്ലാഡിമിർ ഇഗോറോവിനെ 10-0ത്തിന് തോൽപ്പിച്ചാണ് 21കാരൻ ക്വാർട്ടറിൽ കടന്നിരുന്നത്. ഒരു വിജയം കൂടി നേടിയാൽ ഇന്ത്യക്ക് ഈയിനത്തിൽ മെഡലുറപ്പിക്കാം. രാത്രി 9.45ന് നടക്കുന്ന സെമി പോരാട്ടത്തിൽ ടോപ് സീഡ് ജപ്പാന്റെ റെയ് ഹിഗൂച്ചിയാണ് എതിരാളി.
ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ അമൻ സെഹ്റാവത്തിന്റെ ആദ്യ ഒളിമ്പിക്സാണിത്. ഒളിമ്പിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ പുരുഷ ഗുസ്തി താരം കൂടിയാണ് അമൻ.
അതേസമയം, വനിതാ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൻഷു മാലിക് പ്രീക്വാർട്ടറിൽ തോറ്റു. യു.എസ്.എ താരം ഹെലനോടാണ് അൻഷുവിന്റെ തോൽവി. അതേസമയം, സ്വർണ പ്രതീക്ഷയുമായി ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും വെങ്കല മെഡലിനായി ഇന്ത്യൻ ഹോക്കി ടീമും ഇന്നിറങ്ങുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

