Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightവെയ്റ്റ് ലിഫ്റ്റിങിൽ...

വെയ്റ്റ് ലിഫ്റ്റിങിൽ വീണ്ടും മിന്നും നേട്ടം: ലിബാസിന്‍റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി

text_fields
bookmark_border
In weightlifting  Libass Saadiq
cancel
camera_alt

ലി​ബാ​സ് സാ​ദി​ഖ് ദേ​ശീ​യ മാ​സ്​​റ്റേ​ഴ്സ് വെ​യ്റ്റ്ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ​മെ​ഡ​ലു​മാ​യി

കൊ​ച്ചി: അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ പ​വ​ർ​ലി​ഫ്റ്റി​ങ്, വെ​യ്റ്റ് ലി​ഫ്റ്റി​ങ് താ​രം, ബി​സി​ന​സു​കാ​രി, ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വ്... വി​ശേ​ഷ​ണ​ങ്ങ​ൾ ഒ​രു​പാ​ടാ​ണ് ലി​ബാ​സ് സാ​ദി​ഖ് എ​ന്ന കൊ​ച്ചി​ക്കാ​രി​ക്ക്. ഇ​ന്ത്യ​ൻ മാ​സ്​​റ്റേ​ഴ്സ് െവ​യ്റ്റ് ലി​ഫ്റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ദേ​ശീ​യ മാ​സ്​​റ്റേ​ഴ്സ് വെ​യ്റ്റ്ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തി, സിം​ഗ​പ്പൂ​രി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു കൂ​ടി യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്നു ലി​ബാ​സ്.

വെ​യ്റ്റ്ലി​ഫ്റ്റി​ങി​ൽ ഒ​ളി​മ്പി​ക്സി​ൽ മെ​ഡ​ൽ നേ​ടു​ക​യെ​ന്ന വ​ലി​യ സ്വ​പ്ന​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​ണ് ലി​ബാ​സി​ന് ഓ​രോ മ​ത്സ​ര​വും. ഒ​ളി​മ്പി​ക്സി​ൽ 30 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള മാ​സ്​​റ്റേ​ഴ്സ് വി​ഭാ​ഗ​ത്തിെൻറ മ​ത്സ​ര​മി​ല്ലാ​ത്ത​തി​നാ​ൽ സീ​നി​യേ​ഴ്സ് ഇ​ന​ത്തി​ൽ പ​രി​ശീ​ലി​ച്ചാ​ണ് 2024ലെ ​ഒ​ളി​മ്പി​ക്സ്​ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് മു​ന്നേ​റു​ന്ന​ത്. നേ​ര​ത്തേ ക​സാ​ഖ്​​സ്താ​നി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ക്ലാ​സി​ക് പ​വ​ർ​ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​പ​ൺ വി​ഭാ​ഗം സ്ക്വാ​ട്ട് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യി​ട്ടു​ണ്ട് ലി​ബാ​സ്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. പ​വ​ർ​ലി​ഫ്റ്റി​ങ് ഒ​ളി​മ്പി​ക്സ് ഇ​ന​മ​ല്ലാ​ത്ത​തി​നാ​ൽ വെ​യ്റ്റ് ലി​ഫ്റ്റി​ങി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്. 2022ൽ ​ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ യു.​എ​സി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാം. ദേ​ശീ​യ​ത​ല പ​രി​ശീ​ല​ക​നും ത​െൻറ ഗു​രു​വു​മാ​യ ഗോ​പാ​ല​കൃ​ഷ്ണ​നും ലു​ധി​യാ​ന​യി​ലെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 81 കി​ലോ കാ​റ്റ​ഗ​റി​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. ലി​ബാ​സി​േ​ൻ​റ​ത് 76 കി​ലോ വി​ഭാ​ഗ​മാ​ണ്. കോ​ച്ചി​നൊ​പ്പം ഒ​ന്നാ​മ​തെ​ത്തി​യ​തിെൻറ സ​ന്തോ​ഷ​വും അ​വ​ർ മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല.

നി​ത്യേ​ന നാ​ലു​മ​ണി​ക്കൂ​റാ​ണ് പ​രി​ശീ​ല​നം. അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ന് ഇ​തു പോ​രെ​ന്നും പ​ഞ്ചാ​ബി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​ക്കി​ടെ ലി​ബാ​സ് പ​റ​യു​ന്നു. സ്വ​ദേ​ശ​മാ​യ തൊ​ടു​പു​ഴ​യി​ലെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് ഭാ​ര​മു​യ​ർ​ത്ത​ലിെൻറ ലോ​ക​ത്തെ​ത്തു​ന്ന​ത്. പ​ല​ത​വ​ണ പ​വ​ർ​ലി​ഫ്റ്റി​ൽ ദേ​ശീ​യ​ചാ​മ്പ്യ​നാ​യി. 21ാം വ​യ​സ്സി​ൽ സി​നി​മ നി​ർ​മാ​താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ സാ​ദി​ഖ് അ​ലി​യെ വി​വാ​ഹം ചെ​യ്ത് കൊ​ച്ചി​യി​ലെ​ത്തി​യ​തോ​ടെ ഭാ​രോ​ദ്വ​ഹ​ന​വും പ​വ​ർ ലി​ഫ്റ്റി​ങു​മെ​ല്ലാം പ​തി​യെ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും മ​ക്ക​ൾ വ​ലു​താ​യ​തോ​ടെ കു​ടും​ബ​ത്തിെൻറ സ്നേ​ഹ നി​ർ​ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വും മ​ക്ക​ളാ​യ ഹ​ന്ന ‍ഫാ​ത്തി​മ​യും റി​ദ മി​നാ​ലും 'ക​ട്ട​സ​പ്പോ​ർ​ട്ടു'​മാ​യി കൂ​ടെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weightliftingLibass Saadiq
News Summary - In weightlifting Libass Saadiq
Next Story