ഇടുക്കി ജില്ല ഒളിമ്പിക് ഗെയിംസ് ജനുവരി രണ്ടുമുതൽ
text_fieldsതൊടുപുഴ: കേരള ഒളിമ്പിക് ഗെയിംസിന് മുന്നോടിയായി നടത്തുന്ന ജില്ല ഒളിമ്പിക് ഗെയിംസ് ജനുവരി രണ്ട് മുതൽ ഒമ്പതുവരെ തൊടുപുഴയിലും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലുമായി നടത്തുവാൻ ജില്ല ഒളിമ്പിക് അസോസിയേഷെൻറയും വിവിധ കായികസംഘടനകളുടെ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജില്ല ഒളിമ്പിക് അസോ. പ്രസിഡൻറ് സുനിൽ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ജില്ല മത്സരങ്ങൾ നടത്തുന്നത് സംബന്ധിച്ച മാർഗരേഖ സെക്രട്ടറി എം.എസ്. പവനൻ അവതരിപ്പിച്ചു. ഡോ. പ്രിൻസ് കെ.മറ്റം, ശരത് യു.നായർ തുടങ്ങിയവർ സംസാരിച്ചു. ജനുവരി രണ്ടിന് നെടുങ്കണ്ടത്ത് ഒളിമ്പിക് ഗെയിംസിെൻറ ജില്ലതല ഉദ്ഘാടനവും ഒമ്പതിന് തൊടുപുഴയിൽ സമാപനവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

