Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഉബൈദി​െൻറ ​െഎ ലീഗ്​...

ഉബൈദി​െൻറ ​െഎ ലീഗ്​ ജഴ്​സിക്ക്​ വില 33,333

text_fields
bookmark_border
ഉബൈദി​െൻറ ​െഎ ലീഗ്​ ജഴ്​സിക്ക്​ വില 33,333
cancel

കണ്ണൂർ: മൈതാനത്തിൽ ആർത്തലച്ചെത്തുന്ന എതിരാളികളുടെ പന്തുകളെ പ്രതിരോധിച്ച സി.കെ. ഉബൈദി​െൻറ ജഴ്​സി ഇനിമുതൽ കോവിഡ്​ പ്രതിരോധത്തിന്​ ഊർജംപകരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ധനസമാഹരണത്തിനായാണ്​ ഗോ

കുലം കേരള എഫ്​.സി ഗോൾകീപ്പർ സി.കെ. ഉബൈദി​െൻറ ജഴ്​സി ലേലത്തിൽ വിറ്റത്​. ഐ ലീഗിലെ അവസാന മത്സരത്തിൽ മണിപ്പൂർ ക്ലബ്​ ട്രാവു എഫ്​.സിക്കെതിരെ അണിഞ്ഞ ജഴ്​സിയാണ്​ ഓൺലൈൻ ലേലത്തിൽ വിറ്റത്​. എസ്.എഫ്.ഐ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫേസ്ബുക്ക് പേജിലൂടെ വെര്‍ച്വലായാണ് ലേലം നടന്നത്.

15,000 രൂപ അടിസ്ഥാന വിലയിലാണ് ലേലം തുടങ്ങിയത്. 33,333 രൂപക്ക്​ കൂത്തുപറമ്പ്​ കണ്ടേരി സ്വദേശി മർവാൻ ജഴ്​സി ലേലത്തിൽ പിടിച്ചു. ആവശ്യമറിയിച്ചപ്പോൾ ദുരിതാശ്വാസനിധിയിലേക്ക്​ ധനസമാഹരണത്തിനായി ജഴ്​സി വിട്ടുനൽകാൻ തയാറായി ഉബൈദ്​ മുന്നോട്ടുവരുകയായിരുന്നു. കൂത്തുപറമ്പിൽ നടന്ന ചടങ്ങിൽ സി.കെ. ഉബൈദ്​ ജഴ്​സി കൈമാറി. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബ് എന്ന നേട്ടം സ്വന്തമാക്കിയ ഗോകുലം ടീമി​െൻറ ഗോള്‍വല കാത്തത് ഉബൈദായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leagueCK Ubaid
News Summary - I League jersey is priced at 33,333
Next Story