Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോ​ക​ക​പ്പ് ഹോ​ക്കി;...

ലോ​ക​ക​പ്പ് ഹോ​ക്കി; ഇ​ന്ത്യ ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ​തി​രെ

text_fields
bookmark_border
hockey world cup
cancel

റൂ​ർ​ക്കേ​ല: ലോ​ക​ക​പ്പ് ഹോ​ക്കി​യി​ൽ വി​ജ​യ​ത്തോ​ടെ തു​ട​ങ്ങി​യ ഇ​ന്ത്യ​ക്ക് ഞാ​യ​റാ​ഴ്ച ര​ണ്ടാം മ​ത്സ​രം. രാ​ത്രി ഏ​ഴി​ന് ബി​ർ​സ​മു​ണ്ട സ്റ്റേ​ഡി‍യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ളി​യി​ൽ ഇം​ഗ്ല​ണ്ടാ​ണ് ആ​തി​ഥേ​യ​രു​ടെ എ​തി​രാ​ളി​ക​ൾ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്പെ​യി​നി​നെ​തി​രാ​യ 2-0ത്തി​ന്റെ ആ​ധി​കാ​രി​ക ജ​യം ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങും സം​ഘ​വും ഇ​ന്നി​റ​ങ്ങു​ന്ന​ത്.

പൂ​ൾ ‘ഡി’​യി​ലാ​ണ് ഇ​ന്ത്യ. പൂ​ളി​ൽ വെ​യ്‍ൽ​സി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​ന് ത​ക​ർ​ത്ത​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് ഇം​ഗ്ലീ​ഷ് സം​ഘം ഇ​ന്ത്യ​യെ നേ​രി​ടാ​നെ​ത്തു​ന്ന​ത്. വി​ജ​യം ആ​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​രു​കൂ​ട്ട​രെ​യും സം​ബ​ന്ധി​ച്ച് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് ഏ​റെ അ​ടു​ക്കാ​ൻ വ​ഴി​വെ​ക്കും.

ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​രം വ്യാ​ഴാ​ഴ്ച വെ​യ്‍ൽ​സി​നെ​തി​രെ​യാ​ണ്. താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​ണ് വെ​യ്‍ൽ​സ് എ​ങ്കി​ലും ഇ​ന്ന​ത്തെ മ​ത്സ​രം തോ​ൽ​ക്കാ​തി​രി​ക്കു​ക ആ​തി​ഥേ​യ​രെ സം​ബ​ന്ധി​ച്ച് സു​പ്ര​ധാ​ന​മാ​ണ്. സ്പെ​യി​നി​നെ​തി​രെ ആ​ദ്യ ര​ണ്ടു ക്വാ​ർ​ട്ട​റി​ലും മി​ക​ച്ച ആ​ക്ര​മ​ണ​മാ​ണ് ഇ​ന്ത്യ പു​റ​ത്തെ​ടു​ത്ത​ത്.

പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ​നി​ന്ന് സ്കോ​ർ ചെ​യ്ത് അ​മി​ത് രോ​ഹി​ദാ​സ് തു​ട​ക്ക​മി​ട്ടു. ഹാ​ർ​ദി​ക് സി​ങ് ലീ​ഡ് ഇ​ര​ട്ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 21,000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ബി​ർ​സ​മു​ണ്ട​യി​ലെ നി​റ​ഞ്ഞ ഗാ​ല​റി​യെ സാ​ക്ഷി​നി​ർ​ത്തി​യാ​യി​രു​ന്നു ജ​യം.

പൂ​ളി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇ​ന്ന് സ്പെ​യി​നും വെ​യ്‍ൽ​സും ഏ​റ്റു​മു​ട്ടും. തോ​റ്റ​വ​രെ​ന്ന നി​ല​യി​ൽ ര​ണ്ടു കൂ​ട്ട​ർ​ക്കും നി​ല​നി​ൽ​പി​ന്റെ പ്ര​ശ്നം​കൂ​ടി​യാ​ണ് ഈ ​ക​ളി.

നെ​ത​ർ​ല​ൻ​ഡ്സ്, ജർമനി, ന്യൂ​സി​ല​ൻ​ഡ്, ബെ​ൽ​ജി​യം മു​ന്നോ​ട്ട്

ഭു​വ​നേ​ശ്വ​ർ/​റൂ​ർ​ക്കേ​ല: ലോ​ക​ക​പ്പ് ഹോ​ക്കി പൂ​ൾ ‘സി’ ​മ​ത്സ​ര​ങ്ങ​ളി​ൽ നെ​ത​ർ​ല​ൻ​ഡ്സ് 3-0ത്തി​ന് മ​ലേ​ഷ്യ​യെ​യും ന്യൂ​സി​ല​ൻ​ഡ് 3-1ന് ​ചി​ലി​യെ​യും തോ​ൽ​പി​ച്ചു. തീ​സ് വാ​ൻ ഡാം (19), ​ജി​പ് ജാ​ൻ​സെ​ൻ (23), ട്യൂ​ൺ ബെ​യ്ൻ​സ് (46) എ​ന്നി​വ​രാ​ണ് ഡ​ച്ച് ടീ​മി​ന്റെ സ്കോ​റ​ർ​മാ​ർ.

ചി​ലി​ക്കെ​തി​രെ കി​വി​ക​ൾ​ക്കാ​യി സാം ​ലേ​ൻ (9), സാം ​ഹി​ഹാ (11, 18) എ​ന്നി​വ​രും ഗോ​ൾ നേ​ടി. 49ാം മി​നി​റ്റി​ൽ ഇ​ഗാ​നി​രോ കോ​ണ്ടാ​ർ​ഡോ​യു​ടെ സ്റ്റി​ക്കി​ൽ നി​ന്നാ​യി​രു​ന്നു ചി​ലി​യു​ടെ ആ​ശ്വാ​സ ഗോ​ൾ. പൂ​ൾ ബി​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബെ​ൽ​ജി​യം 5-0ത്തി​ന് ദ​ക്ഷി​ണ കൊ​റി​യ​യെയും ജർമനി 3-0ത്തിന് ജപ്പാനെയും ത​ക​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyindia-englandHockey World Cup
News Summary - World Cup Hockey-competition-India vs England
Next Story