ലോകകപ്പ് ഹോക്കി: ആസ്ട്രേലിയ- ജർമനി, ബെൽജിയം- നെതർലൻഡ്സ് സെമി നാളെ
text_fieldsഭുവനേശ്വർ: ലോകകപ്പ് ഹോക്കി സെമി ഫൈനലിൽ വെള്ളിയാഴ്ച ആസ്ട്രേലിയയെ ജർമനിയും നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തെ നെതർലൻഡ്സും നേരിടും. ബുധനാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നെതർലൻഡ്സ് 5-1ന് ദക്ഷിണ കൊറിയയെയും ജർമനി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെയും തോൽപിച്ചു. നിശ്ചിത സമയം 2-2ന് അവസാനിച്ച പോരാട്ടത്തിലായിരുന്നു ജർമൻ ജയം.
കളി തീരാൻ നേരം രണ്ടു ഗോൾ പിറകിലായിരുന്ന ഇവർ തുടർച്ചയായി സ്കോർ ചെയ്ത് സമനില പിടിക്കുകയായിരുന്നു. സ്പെയിനിനെ തോൽപിച്ചാണ് ആസ്ട്രേലിയ എത്തിയത്. ബെൽജിയം ന്യൂസിലൻഡിനെയും പരാജയപ്പെടുത്തി. വ്യാഴാഴ്ച ക്ലാസിഫിക്കേഷൻ മത്സരത്തിൽ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടും. ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായിരുന്നു ആതിഥേയരായ ഇന്ത്യ.