Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക ഐസ് ഹോക്കിയിൽ യു.എ.ഇക്ക് കിരീടം

text_fields
bookmark_border
world-ice-hockey
cancel
camera_alt

ലോ​ക ഐ​സ്​​ഹോ​ക്കി​യി​ൽ കി​രീ​ടം ചൂ​ടി​യ യു.​എ.​ഇ ടീ​മി​ന്‍റെ ആ​ഹ്ലാ​ദം

Listen to this Article

ദുബൈ: ലക്സംബർഗിൽ നടന്ന ഐസ് ഹോക്കി ലോക ചാമ്പ്യൻഷിപ്പിൽ യു.എ.ഇ കിരീടം ചൂടി. അവസാന മത്സരത്തിൽ ആതിഥേയരായ ലക്സംബർഗിനെ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് തോൽപിച്ചാണ് യു.എ.ഇ ചാമ്പ്യൻമാരായത്.

നാല് മത്സരങ്ങളിലും ജയിച്ച യു.എ.ഇ 12 പോയന്‍റുമായാണ് കിരീടമുയർത്തിയത്. ഈ ചരിത്ര ജയം രാജ്യത്തിന് സമർപ്പിക്കുന്നതായി യു.എ.ഇ വിന്‍റർ സ്‌പോർട്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് ഹമൽ അൽ ഖുബൈസി പറഞ്ഞു. ഈ നേട്ടം അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ നേടാനുള്ള രാജ്യത്തിന്‍റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ശക്തവും മത്സരക്ഷമതയുള്ളതുമായ ടീമിനെ അണിനിരത്താൻ 10 വർഷത്തിലേറെയായി അക്ഷീണം പ്രയത്നിച്ചതിന്‍റെ ഫലമാണ് വിജയമെന്ന് യു.എ.ഇ ഐസ് ഹോക്കി ടീം ക്യാപ്റ്റൻ ജമാ അൽ ധഹേരി പറഞ്ഞു. ഉയർന്ന പ്രൊഫഷണലിസത്തോടെയാണ് ടീം അംഗങ്ങൾ മത്സരങ്ങളെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE wins World Ice Hockey
Next Story