Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സബ് ജൂനിയര്‍ ഹോക്കിക്ക് തുടക്കം

text_fields
bookmark_border
സബ് ജൂനിയര്‍ ഹോക്കിക്ക് തുടക്കം
cancel

മലപ്പുറം: സംസ്ഥാന സബ് ജൂനിയര്‍ വനിത ഹോക്കി ചാമ്പ്യന്‍ഷിപ് മലപ്പുറത്ത് ആരംഭിച്ചു. എം.എസ്.പി എല്‍.പി സ്‌കൂള്‍ മൈതാനത്ത് ആദ്യ മത്സരത്തിൽ തിരുവനന്തപുരം കാസർകോടിനെ 3-0ന് തോൽപിച്ചു. കണ്ണൂര്‍ പത്തനംതിട്ടയെ 8-0നും തൃശൂര്‍ കോട്ടയത്തെ 1-0നും പാലക്കാട് ആലപ്പുഴയെ 3-0നും എറണാകുളം, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനെ 1-0നും തിരുവനന്തപുരം പത്തനംതിട്ടയെ 9-0നും മലപ്പുറം കോട്ടയത്തെ 7-0നും തോല്‍പിച്ചു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളും ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ആദ്യമായാണ് സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിന് മലപ്പുറം ജില്ല വേദിയൊരുക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ല ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു. തിലകന്‍, എം.എസ്.പി അസി. കമാൻഡന്റ് ഹബീബ് റഹ്മന്‍, സെക്രട്ടറി ഋഷികേശ് കുമാര്‍, സി. സുരേഷ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 6.30ന് കണ്ണൂര്‍ തിരുവനന്തപുരത്തെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sub-junior hockey begins
Next Story