Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാരിസ് ഒളിമ്പിക്സ്: ഇന്ത്യയുടെ 16 അംഗ ഹോക്കി ടീം പ്രഖ്യാപിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ സ്വർണം തേടിയിറങ്ങുന്ന ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ സംഘത്തെ ഹർമൻപ്രീത് സിങ് നയിക്കും. ഹാർദിക് സിങ്ങാണ് വൈസ് ക്യാപ്റ്റൻ. വെറ്ററൻ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് ടീമിലുണ്ട്. പൂൾ ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം, ആസ്ട്രേലിയ, അർജന്റീന, ന്യൂസിലൻഡ്, അയർലൻഡ് എന്നിവർക്കൊപ്പമാണ് ഇന്ത്യ.
ടീം-ഗോൾകീപ്പർ: പി.ആർ. ശ്രീജേഷ്, ഡിഫൻഡർമാർ: ജർമൻപ്രീത് സിങ്, അമിത് രോഹിദാസ്, ഹർമൻപ്രീത് സിങ്, സുമിത്, സഞ്ജയ്, മിഡ്ഫീൽഡർമാർ: രാജ്കുമാർ പാൽ, ഷംഷേർ സിങ്, മൻപ്രീത് സിങ്, ഹാർദിക് സിങ്, വിവേക് സാഗർ പ്രസാദ്, ഫോർവേഡുകൾ: അഭിഷേക്, സുഖ്ജീത് സിങ്, ലളിത് കുമാർ സിങ് ഉപാധ്യായ്, മൻദീപ് സിങ്, ഗുർജന്ത് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

