ഫൈവ്സ് ഹോക്കി ലോകകപ്പിന് ഒമാനും
text_fieldsമസ്കത്ത്: ഫൈവ്സ് ഹോക്കി ലോകകപ്പിന് യോഗ്യത നേടി ഒമാന്‍. അടുത്ത വർഷം ജനുവരി 24 മുതല്‍ 31 വരെ മസ്കത്തിലാണ് ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം സലാലയിൽ സമാപിച്ച ഏഷ്യാകപ്പിൽ മൂന്നാം സ്ഥാനം ഒമാൻ നേടിയിരുന്നു. പ്ലേഓഫ് മത്സരത്തിൽ മലേഷ്യയെ 5-4ന് പരാജയപ്പെടുത്തിയാണ് സുൽത്താനേറ്റ് വെങ്കല മെഡൽ അണിഞ്ഞത്. ഏഷ്യാകപ്പില്‍ റൈസിങ് സ്റ്റാര്‍ പദവിയും ഒമാന്റെ പത്താം നമ്പര്‍ താരം ഐമന് മദിത്ത് സ്വന്തമാക്കി. വളരെ പ്രതീക്ഷയോടെയാണ് ഒമാൻ ലോകകപ്പിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന കലാശക്കളിയിൽ ഇന്ത്യയാണ് ജേതാക്കളായത്. സലാല സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പിൽ മുത്തമിട്ടത്.