Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightപുരുഷ ഹോക്കി സെമിയിൽ...

പുരുഷ ഹോക്കി സെമിയിൽ ഇന്ത്യ ഇന്ന് കൊറിയയോട്

text_fields
bookmark_border
asian games 2023
cancel

ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​ന് ഇ​ന്ന് ആ​ദ്യ പ​രീ​ക്ഷ​ണം. സ്വ​ർ​ണ നേ​ട്ട​ത്തി​ലൂ​ടെ പാ​രി​സ് ഒ​ളി​മ്പി​ക്സി​ന് നേ​രി​ട്ടു യോ​ഗ്യ​ത നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി വ​ന്ന ഇ​ന്ത്യ സെ​മി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ നേ​രി​ടും. പൂ​ൾ എ​യി​ലെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ 58 ഗോ​ളു​ക​ൾ അ​ടി​ച്ചു​കൂ​ട്ടി അ​ഞ്ചെ​ണ്ണം മാ​ത്രം തി​രി​ച്ചു​വാ​ങ്ങി​യ ഇ​ന്ത്യ​ക്ക് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ജ​പ്പാ​നും (4-2) പാ​കി​സ്താ​നും (10-1) പോ​ലും കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യി​ല്ല.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ ഒ​രു ഡ​സ​ൻ ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു​വി​ട്ട ഇ​ന്ത്യ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ഉ​സ്ബ​കി​സ്താ​നെ​യും (16-0) സിം​ഗ​പ്പൂ​രി​നെ​യും ത​ക​ർ​ത്തു​വി​ട്ടി​രു​ന്നു. പൂ​ൾ ബി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ കൊ​റി​യ ദോ​ഹ ഗെ​യിം​സ് ജേ​താ​ക്ക​ളാ​ണ്. അ​വ​സാ​നം കൊ​റി​യ​യു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി​രു​ന്നു നേ​രി​യ ജ​യം.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​രു ടീ​മു​ക​ളും 17 പ്രാ​വ​ശ്യം ഏ​റ്റു​മു​ട്ടി​യ​തി​ൽ എ​ട്ടെ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​യും മൂ​ന്നെ​ണ്ണ​ത്തി​ൽ കൊ​റി​യ​യും ജ​യി​ച്ചു. ആ​റെ​ണ്ണം സ​മ​നി​ല​യി​ലാ​യി. ക​ഴി​ഞ്ഞ ത​വ​ണ സെ​മി​യി​ൽ മ​ലേ​ഷ്യ​യോ​ട് ടൈ​ബ്രേ​ക്ക​റി​ൽ തോ​റ്റ ഇ​ന്ത്യ 2014ലെ ​ഇ​ഞ്ചി​യോ​ൺ ഗെ​യിം​സി​ലാ​ണ് അ​വ​സാ​ന​മാ​യി സ്വ​ർ​ണം നേ​ടി​യ​ത്. ജ​പ്പാ​നും ചൈ​ന​യും ത​മ്മി​ലാ​ണ് മ​റ്റൊ​രു സെ​മി. ഇ​ന്ത്യ​ൻ സ​മ​യം 1.30നാ​ണ് ഇ​ന്ത്യ-​കൊ​റി​യ സെ​മി ഫൈ​ന​ൽ.

വൻ ജയം; വ​നി​ത​ക​ളും സെ​മി​യി​ൽ

വ​നി​ത ഹോ​ക്കി​യി​ൽ ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന പൂ​ളി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത 13 ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ​ൻ മു​ന്നേ​റ്റം. ഇ​തോ​ടെ നാ​ലു ക​ളി​ക​ളി​ൽ​നി​ന്ന് മൂ​ന്നു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ഇ​ന്ത്യ​ക്ക് 10 പോ​യ​ന്റാ​യി.

വൈ​സ് ക്യാ​പ്റ്റ​ൻ ദീ​പ് ഗ്രേ​സ് എ​ക്ക, വ​ന്ദ​ന ക​താ​രി​യ, ദീ​പി​ക എ​ന്നി​വ​രു​ടെ ഹാ​ട്രി​ക് മി​ക​വി​ലാ​ണ് ഇ​ന്ത്യ​യു​ടെ ഗോ​ൾ വ​ർ​ഷം. സം​ഗീ​ത കു​മാ​രി ര​ണ്ടും മോ​ണി​ക്ക​യും ന​വ്നീ​ത് കൗ​റും ഓ​രോ ഗോ​ളും നേ​ടി. ഗോ​ൾ ശ​രാ​ശ​രി​യി​ൽ പൂ​ൾ എ​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ഇ​ന്ത്യ സെ​മി​യി​ൽ പൂ​ൾ ബി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsAsian Games 2023Mens hockey
News Summary - men's hockey semi-finals-India vs Korea on wednesday
Next Story