Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജൂ​​നി​​യ​​ര്‍ ഏ​​ഷ്യ...

ജൂ​​നി​​യ​​ര്‍ ഏ​​ഷ്യ ക​​പ്പ് ഹോ​​ക്കി: ഇ​​ന്ത്യ സെ​​മി​​യി​​ൽ

text_fields
bookmark_border
ജൂ​​നി​​യ​​ര്‍ ഏ​​ഷ്യ ക​​പ്പ് ഹോ​​ക്കി: ഇ​​ന്ത്യ സെ​​മി​​യി​​ൽ
cancel
camera_alt

ഇ​ന്ത്യ​ക്ക്​ വേ​ണ്ടി​ നാ​ല്​ ഗോൾ നേടിയ അം​ഗ​ദ് ബിർസിങ് 

സ​​ലാ​​ല: ജൂ​​നി​​യ​​ര്‍ ഏ​​ഷ്യ ക​​പ്പ് ഹോ​​ക്കി ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ സെ​​മി ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. സു​​ല്‍‌​​ത്താ​​ന്‍ ഖാ​​ബൂ​​സ് യൂ​​ത്ത് ആ​​ൻ​​ഡ്​ ക​​ള്‍ച്ച​​റ​​ല്‍ കോം​​പ്ല​​ക്സി​​ല്‍ ന​​ട​​ന്ന പൂ​​ൾ എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ താ​​യ്​​​ല​​ൻ​​ഡി​​നെ 17-0ന്​ ​​ത​​ക​​ർ​​ത്താ​​ണ്​ കൗ​​മാ​​ര​​പ്പ​​ട ​അ​​വ​​സാ​​ന നാ​​ലി​​ലേ​​ക്ക്​ ക​​ട​​ന്നു​​ക​​യ​​റി​​യ​​ത്. ഇ​​ന്ത്യ​​ക്ക്​ വേ​​ണ്ടി​ അം​​ഗ​​ദ് നാ​​ല്​ ഗോ​​ള​​ടി​​ച്ച​​പ്പോ​​ൾ ഉ​​ത്തം, എ​​ൽ. അ​​മ​​ൻ​​ദീ​​പ് എ​​ന്നി​​വ​​ർ ര​​ണ്ടു​​വീ​​ത​​വും വ​​ല​​കു​​ലു​​ക്കി. റാ​​വ​​ത്ത്, അ​​ര​​യി​​ജീ​​ത്, വി​​ഷ്ണു​​കാ​​ന്ത്, ധാ​​മി ബോ​​ബി, ശാ​​ര​​ദാ ന​​ന്ദ്, അ​​മ​​ൻ​​ദീ​​പ്, രോ​​ഹി​​ത്, സു​​നി​​ത്, ര​​ജി​​ന്ദെ എ​​ന്നി​​വ​​രാ​​ണ്​ സ്​​​കോ​​ർ ചെ​​യ്ത മ​​റ്റു താ​​ര​​ങ്ങ​​ൾ.

നാ​​ല്​ ക​​ളി​​യി​​ൽ മൂ​​ന്ന്​ ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യു​​മ​​ട​​ക്കം 10 പോ​​യ​​ന്‍റു​​മാ​​യാ​​ണ്​ ഇ​​ന്ത്യ​​ൻ കൗ​​മാ​​ര​​പ്പ​​ട ​സെ​​മി​​യി​​ലേ​​ക്ക്​ മാ​​ർ​​ച്ച്​ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്ന്​ ക​​ളി​​യി​​ൽ​​നി​​ന്ന്​ ര​​ണ്ട്​ ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യു​​മാ​​യി പാ​​കി​​സ്താ​​നാ​​ണ്​ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. പൂ​​ൾ ബി​​യി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​വു വി​​ജ​​യി​​ച്ച്​ ഒ​​മ്പ​​ത്​​ പോ​​യ​​ന്‍റു​​മാ​​യി മ​​ലേ​​ഷ്യ​​യാ​​ണ്​ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ആ​​റു​​പോ​​യ​​ന്‍റു​​ള്ള ദ​​ക്ഷി​​ണ കൊ​​റി​​യ​​യാ​​ണ്​ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ​​​ഓ​​രോ ഗ്രൂ​​പ്പി​​ലെ​​യും ആ​​ദ്യ ര​​ണ്ട്​ സ്ഥാ​​ന​​ക്കാ​​ർ സെ​​മി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കും. മേ​​യ്​ 31നാ​​ണ്​ സെ​​മി ഫൈ​​ന​​ൽ. 23ന്​ ​​ആ​​രം​​ഭി​​ച്ച ടൂ​​ര്‍ണ​​മെ​​ന്റി​​ല്‍ പ​​ത്ത് രാ​​ജ്യ​​ങ്ങ​​ളാ​​ണ്‌ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. പു​​ള്‍ ‘എ’​​യി​​ല്‍ ഇ​​ന്ത്യ, പാ​​കി​​സ്താ​​ന്‍, ജ​​പ്പാ​​ന്‍, താ​​യ്‍ല​​ൻ​​ഡ്, ചൈ​​നീ​​സ് താ​​യ്​​​പേ​​യ്, പൂ​​ള്‍ ‘ബി’​​യി​​ല്‍ കൊ​​റി​​യ, മ​​ലേ​​ഷ്യ , ഒ​​മാ​​ന്‍, ബം​​ഗ്ലാ​​ദേ​​ശ്, ഉ​​സ്ബ​​കി​​സ്താ​​ന്‍ എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ടീ​​മു​​ക​​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Junior Asia Cup HockeyIndia
News Summary - Junior Asia Cup Hockey India Semi
Next Story