Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജൂനിയർ ഏഷ്യ കപ്പ്...

ജൂനിയർ ഏഷ്യ കപ്പ് ഹോക്കി: ദക്ഷിണ കൊറിയയെ ഗോളിൽ മുക്കി ഇന്ത്യ ഫൈനലിൽ

text_fields
bookmark_border
ജൂനിയർ ഏഷ്യ കപ്പ് ഹോക്കി: ദക്ഷിണ കൊറിയയെ ഗോളിൽ മുക്കി ഇന്ത്യ ഫൈനലിൽ
cancel

സലാല: ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റിൽ ദക്ഷിണ കൊറിയയെ ഗോളിൽ മുക്കി ഇന്ത്യ ഫൈനലിൽ കടന്നു. സലാലയിലെ സുല്‍‌ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കള്‍ചറല്‍ കോംപ്ലക്സില്‍ നടന്ന ആദ്യ സെമിയിൽ 9-1ന് തകർത്താണ് കൗമാരപ്പട കലാശക്കളിയിലേക്ക് നടന്നുകയറിയത്. കളിയുടെ സമസ്ത മേഖലയിലും ഇന്ത്യക്കായിരുന്നു ആധിപത്യം. ഗോൾ മടക്കാനായി കൊറിയൻപട ശ്രമം നടത്തിയെങ്കിലും ലക്ഷ്യംകാണാതെ പോകുകയായിരുന്നു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി പങ്കെടുത്തു. മലയാളികളടക്കമുള്ള നിരവധി ഇന്ത്യൻ പ്രവാസികൾ മത്സരം കാണാനെത്തിയിരുന്നു. പാകിസ്താൻ-മലേഷ്യ രണ്ടാം സെമിയിലെ വിജയികളായിരിക്കും വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoreaJunior Asia Cup HockeyIndia
News Summary - Junior Asia Cup Hockey: India beat south Korea to enter the finals
Next Story