Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി റാ​ങ്കി​ങ്ങി​ൽ...

ഹോ​ക്കി റാ​ങ്കി​ങ്ങി​ൽ മൂ​ന്നി​ലേ​ക്ക് ക​യ​റി ഇ​ന്ത്യ

text_fields
bookmark_border
ഹോ​ക്കി റാ​ങ്കി​ങ്ങി​ൽ മൂ​ന്നി​ലേ​ക്ക് ക​യ​റി ഇ​ന്ത്യ
cancel
camera_alt

ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി കിരീടവുമായി ഇന്ത്യൻ ടീം

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മെ​ന്റി​ൽ അ​പ​രാ​ജി​ത യാ​ത്ര​യി​ൽ കി​രീ​ടം ചൂ​ടി​യ ഇ​ന്ത്യ​ൻ ടീം ​അ​ന്താ​രാ​ഷ്ട്ര റാ​ങ്കി​ങ്ങി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക‍യ​റി. 2771.35 പോ​യ​ന്റു​മാ​യാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങും സം​ഘ​വും ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. നെ​ത​ർ​ല​ൻ​ഡ്സും (3095.90) ബെ​ൽ​ജി​യ​വും (2917.8) ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ർ​ന്നു. ഇം​ഗ്ല​ണ്ടി​നെ (2763.50) പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ ക​യ​റി​യ​ത്. 2021ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ​തോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തേ‍ക്കു​യ​ർ​ന്ന ടീം ​പി​ന്നീ​ട് പി​റ​കോ​ട്ടു​പോ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ചെ​ന്നൈ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​ക്കെ​തി​രെ 1-3ന് ​പി​റ​കി​ൽ നി​ന്ന​ശേ​ഷം ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ചു​വ​ന്നാ​ണ് ആ​തി​ഥേ‍യ​ർ 4-3ന് ​ജ​യി​ച്ച് കി​രീ​ട​മു​യ​ർ​ത്തി​യ​ത്. 2021ലെ ​ടൂ​ർ​ണ​മെ​ന്റി​ൽ മൂ​ന്നാ​മ​താ​യി​രു​ന്നു ഇ​ന്ത്യ. ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ലാ​ണ് അ​ടു​ത്ത ല​ക്ഷ്യം. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി റ​ണ്ണ​റ​പ്പാ‍യ മ​ലേ​ഷ്യ റാ​ങ്കി​ങ്ങി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. ടൂ​ർ​ണ​മെ​ന്റി​ൽ ക​ളി​ച്ച ദ​ക്ഷി​ണ കൊ​റി​യ 11ഉം ​പാ​കി​സ്താ​ൻ 16ഉം ​സ്ഥാ​ന​ങ്ങ​ളി​ലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Champions TrophyIndia vs Malaysia
News Summary - India vs Malaysia Asian Champions Trophy
Next Story