Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഫൈനൽ വിസിൽ പോട്......

ഫൈനൽ വിസിൽ പോട്... ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയിൽ ഇന്ത്യ ഇന്ന് ജപ്പാനെതിരെ

text_fields
bookmark_border
ഫൈനൽ വിസിൽ പോട്... ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയിൽ ഇന്ത്യ ഇന്ന് ജപ്പാനെതിരെ
cancel
camera_alt

സെ​മി​ഫൈ​ന​ൽ

മ​ത്സ​ര​ത്ത​ലേ​ന്ന് ഇ​ന്ത്യ​യു​ടെ

മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ

പി.​ആ​ർ. ശ്രീ​ജേ​ഷ്

ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച ചി​ത്രം

ചെ​ന്നൈ: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മെ​ന്റി​ലെ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യും മ​ലേ​ഷ്യ​യും ത​മ്മി​ലാ​ണ് ആ​ദ്യ ക​ളി. ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ രാ​ത്രി ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ ജ​പ്പാ​നെ​യും നേ​രി​ടും. റൗ​ണ്ട് റോ​ബി​ൻ ലീ​ഗി​ൽ അ​പ​രാ​ജി​ത കു​തി​പ്പോ​ടെ 13 പോ​യ​ന്റ് നേ​ടി ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ന്ത്യ അ​ന്തി​മ നാ​ലി​ലെ​ത്തി​യ​ത്. ജ​പ്പാ​നാ​വ​ട്ടെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യി ക​ട​ന്നു​കൂ​ടു​ക​യാ​യി​രു​ന്നു.

ടൂ​ർ​ണ​മെ​ന്റി​ൽ ഇ​തു​വ​രെ 20 ഗോ​ൾ നേ​ടി​യ ഇ​ന്ത്യ അ​ഞ്ചെ​ണ്ണം മാ​ത്ര​മാ​ണ് വ​ഴ​ങ്ങി​യ​ത്. ചൈ​ന​ക്കും മ​ലേ​ഷ്യ​ക്കും കൊ​റി​യ​ക്കും പാ​കി​സ്താ​നു​മെ​തി​രെ ആ​ധി​കാ​രി​ക ജ​യ​ങ്ങ​ൾ നേ​ടാ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​നും സം​ഘ​ത്തി​നും ക​ഴി​ഞ്ഞെ​ങ്കി​ലും ജ​പ്പാ​നെ​തി​രെ 1-1 സ​മ​നി​ല വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

ക്രെ​യ്ഗ് ഫു​ൾ​ട്ട​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ക്യാ​പ്റ്റ​നു പു​റ​മെ അ​ക്ഷ​ദീ​പ് സി​ങ്, മ​ൻ​ദീ​പ് സി​ങ്, ജു​ഗ്രാ​ജ് സി​ങ് തു​ട​ങ്ങി​യ​വ​രെ​ല്ലാം ഉ​ജ്ജ്വ​ല ഫോ​മി​ലാ​ണ്. ആ​തി​ഥേ​യ​രെ ലീ​ഗ് റൗ​ണ്ടി​ൽ പി​ടി​ച്ചു​കെ​ട്ടി​യ​തി​ന്റെ ആ​ത്മ​വി​ശ്വാ​സം ജ​പ്പാ​നു​മു​ണ്ട്. 2021ലെ ​സെ​മി​യി​ൽ ഇ​ന്ത്യ 3-5ന് ​ജ​പ്പാ​നോ​ട് തോ​റ്റ​തും കൂ​ട്ടി​വാ​യി​ക്ക​ണം. ലീ​ഗ് റൗ​ണ്ടി​ൽ ജാ​പ്പ​നീ​സ് സം​ഘ​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യ ആ​റു ഗോ​ളി​ന് നി​ലം​പ​രി​ശാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഈ ​വീ​ഴ്ച.

ഇ​ക്കു​റി ലീ​ഗി​ൽ ഇ​ന്ത്യ​യോ​ട് തോ​റ്റ് മ​റ്റു നാ​ലു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് 12 പോ​യ​ന്റോ​ടെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി സെ​മി​യി​ലെ​ത്തി​യ ടീ​മാ​ണ് മ​ലേ​ഷ്യ.കൊ​റി​യ​ക്കാ​രാ​വ​ട്ടെ, ജ​പ്പാ​നെ മാ​ത്രം തോ​ൽ​പി​ച്ച് ചൈ​ന​യോ​ടും പാ​കി​സ്താ​നോ​ടും സ​മ​നി​ല​യും വ​ഴ​ങ്ങി ഇ​ന്ത്യ​യോ​ടും മ​ലേ​ഷ്യ​യോ​ടും പ​രാ​ജ​യ​വും രു​ചി​ച്ച് അ​ഞ്ചു പോ​യ​ന്റു​മാ​യാ​ണ് ക​ട​ന്ന​ത്. അ​ഞ്ചാം സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ന് പാ​കി​സ്താ​നും ചൈ​ന​യും ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Champions Trophy hockey
News Summary - India vs Japan today in the Asian Champions Trophy hockey semi-final
Next Story