Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ കൊറിയയെയും വീഴ്ത്തി ഇന്ത്യ
text_fieldsbookmark_border
ചൈന: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി നിലവിലെ ജേതാക്കളായ ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നു. ദക്ഷിണ കൊറിയയെ 3-1ന് തകർത്ത് ഇന്ത്യ തുടർച്ചയായ നാലാം ജയം ആഘോഷിച്ചു. ചൈനയെയും ജപ്പാനെയും മലേഷ്യയെയും തോൽപിച്ച് ഹർമൻപ്രീത് സിങ്ങും സംഘവും ഇതിനകം സെമി ഫൈനലിൽ കടന്നിട്ടുണ്ട്.
കൊറിയക്കെതിരെ ഹർമൻ (9, 43) ഇരട്ട ഗോൾ നേടി. അരയ്ജീത് സിങ് ഹുൻഡാലിന്റെ (8) വകയായിരുന്നു ആദ്യ ഗോൾ. 30ാം മിനിറ്റിലെ പെനാൽറ്റി കോർണറിലൂടെ കൊറിയക്കായി ജിഹുൻ യാങ് തിരിച്ചടിച്ചു.
ശനിയാഴ്ച പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. സെമി തിങ്കളാഴ്ചയും ഫൈനൽ ചൊവ്വാഴ്ചയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

