Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി​യി​ൽ ഇന്ത്യ...

ഹോ​ക്കി​യി​ൽ ഇന്ത്യ സ്വ​ർ​ണ​ത്തി​ന​രി​കെ

text_fields
bookmark_border
ഹോ​ക്കി​യി​ൽ ഇന്ത്യ സ്വ​ർ​ണ​ത്തി​ന​രി​കെ
cancel

ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ സ്വ​ർ​ണ​ത്തി​ന​രി​കെ. പൂ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ അ​നാ​യാ​സ വി​ജ​യ​വു​മാ​യി സെ​മി​യി​ലെ​ത്തി​യ ഇ​ന്ത്യ മൂ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് പൊ​രു​തി​ക്ക​ളി​ച്ച ദ​ക്ഷി​ണ കൊ​റി​യ​യെ തോ​ൽ​പി​ച്ചു. ക​ലാ​ശ​ക്ക​ളി​യി​ൽ ജ​പ്പാ​നാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ജ​പ്പാ​ൻ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ചൈ​ന​യെ തോ​ൽ​പി​ച്ചു. അ​വ​സാ​ന​മാ​യി ഇ​ഞ്ചി​യോ​ൺ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം വീ​ണ്ടെ​ടു​ക്കാ​നാ​യാ​ൽ പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാം. പൂ​ൾ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ജ​പ്പാ​നെ തോ​ൽ​പി​ച്ചി​രു​ന്നു.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ഗോ​ള​ടി​ച്ചു​കൂ​ട്ടി​യ​തി​ന്റെ മി​ക​വു​മാ​യി വ​ന്ന ഇ​ന്ത്യ ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ തു​ട​രെ മൂ​ന്നു ഗോ​ളു​ക​ള​ടി​ച്ച് ഉ​ജ്ജ്വ​ല​മാ​യി തു​ട​ങ്ങി​യെ​ങ്കി​ലും കൊ​റി​യ ഒ​ന്നാ​ന്ത​ര​മാ​യി മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഹാ​ർ​ദി​ക് സി​ങ്, മ​ൻ​ദീ​പ് സി​ങ്, ല​ളി​ത് കു​മാ​ർ എ​ന്നി​വ​രാ​ണ് ആ​ദ്യ മൂ​ന്നു ഗോ​ളു​ക​ൾ നേ​ടി​യ​ത്. വീ​ണ്ടു​മൊ​രു ഏ​ക​പ​ക്ഷീ​യ പോ​രാ​ട്ട​ത്തി​ന്റെ സൂ​ച​ന​ക​ൾ അ​സ്ഥാ​ന​ത്താ​ക്കി​യാ​ണ് കൊ​റി​യ​യു​ടെ തി​രി​ച്ചു​വ​ര​വ്. ഹാ​ട്രി​ക് നേ​ടി​യ മാ​ൻ​ജെ ജു​ങ്ങാ​ണ് പോ​രാ​ട്ടം ന​യി​ച്ച​ത്.

ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ തു​ട​രെ കൊ​റി​യ ര​ണ്ടു ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ച്ച​തോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യ​മാ​യി ഇ​ന്ത്യ സ​മ്മ​ർ​ദ​ത്തി​ലാ​യി. എ​ന്നാ​ൽ, അ​മി​ത് രോ​ഹി​ദാ​സി​ന്റെ ഗോ​ളി​ലൂ​ടെ ഇ​ന്ത്യ വീ​ണ്ടും ലീ​ഡു​യ​ർ​ത്തി. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ കൊ​റി​യ ജു​ങ്ങി​ലൂ​ടെ ഒ​രു ഗോ​ൾ​കൂ​ടി മ​ട​ക്കി​യ​തോ​ടെ എ​ന്തും സം​ഭ​വി​ക്കാ​മെ​ന്ന ഘ​ട്ട​മെ​ത്തി. ഒ​ടു​വി​ൽ ഇ​ന്ത്യ​ൻ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നി​ടെ അ​ഭി​ഷേ​ക് നേ​ടി​യ ഗോ​ൾ ഇ​ന്ത്യ​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ചു. വ​നി​ത വി​ഭാ​ഗം സെ​മി​യി​ൽ ഇ​ന്ത്യ ഇ​ന്ന് ചൈ​ന​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyAsian Games 2023
News Summary - India close to gold in hockey
Next Story