Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി ലോ​ക​ക​പ്പ്...

ഹോ​ക്കി ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
hockey world cup
cancel

ഭു​വ​നേ​ശ്വ​ർ/​റൂ​ർ​ക്കേ​ല: പു​തി​യ ലോ​ക ചാ​മ്പ്യ​ന്മാ​രെ​ത്തേ​ടി ഹോ​ക്കി സ്റ്റി​ക്കു​മാ​യി 16 രാ​ജ്യ​ങ്ങ​ൾ ഇ​റ​ങ്ങു​ന്നു. 15ാമ​ത് ഹോ​ക്കി ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ഒ​ഡി‍ഷ​യി​ൽ തു​ട​ക്ക​മാ​വും. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ, റൂ​ർ​ക്കേ​ല​യി​ലെ ബി​ർ​സ മു​ണ്ട സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് പോ​രാ​ട്ട​ങ്ങ​ൾ. സെ​മി ഫൈ​ന​ലു​ക​ൾ ജ​നു​വ​രി 27നും ​ക​ലാ​ശാ​ക്ക​ളി 29നും ​ക​ലിം​ഗ​യി​ൽ.

ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ പൂ​ൾ ഡി ​യി​ലാ​ണ്. ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം റൂ​ർ​ക്കേ​ല​യി​ൽ ഇ​ന്ന് രാ​ത്രി ഏ​ഴി​ന് സ്പെ​യി​നു​മാ​യി ന​ട​ക്കും. ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് ക​ലിം​ഗ​യി​ൽ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്റീ​ന​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടും. ഇ​തേ​വേ​ദി​യി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് ആ​സ്ട്രേ​ലി​യ-​ഫ്രാ​ൻ​സ്, അ​ഞ്ചി​ന് റൂ​ർ​ക്കേ​ല​യി​ൽ ഇം​ഗ്ല​ണ്ട്-​വെ​യ്ൽ​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

15ന് ​റൂ​ർ​ക്കേ​ല​യി​ൽ ഇം​ഗ്ല​ണ്ടി​നെ​യും 19ന് ​ക​ലിം​ഗ​യി​ൽ വെ​യ്ൽ​സി​നെ​യും ഇ​ന്ത്യ നേ​രി​ടും. 1975ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി ഫൈ​ന​ൽ ക​ളി​ച്ച​തും ജേ​താ​ക്ക​ളാ​യ​തും. അ​തി​നു ശേ​ഷം അ​വ​സാ​ന നാ​ലു പോ​ലും അ​പ്രാ​പ്യ​മാ​യി. ഹ​ർ​മ​ൻ​പ്രീ​ത് സി​ങ് ന​യി​ക്കു​ന്ന ടീം ​ഇ​ക്കു​റി വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. 2021ലെ ​ഒ​ളി​മ്പി​ക് വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ടം അ​ത് വ​ർ​ധി​പ്പി​ക്കു​ന്നു.

ഇ​ന്ത്യ​ൻ ടീം: ​പി.​ആ​ർ. ശ്രീ​ജേ​ഷ്, കൃ​ഷ്ണ പ​ഥ​ക്, അ​ർ​മ​ൻ​പ്രീ​ത് സി​ങ്, സു​രേ​ന്ദ​ർ കു​മാ​ർ, ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്, വ​രു​ൺ കു​മാ​ർ, അ​മി​ത് രോ​ഹി​ദാ​സ്, നി​ലം സ​ഞ്ജീ​പ് സെ​സ്, മ​ൻ​പ്രീ​ത് സി​ങ്, ഹാ​ർ​ദി​ക് സി​ങ്, നീ​ല​ക​ണ്ഠ ഷാ​ർ, ഷം​ഷേ​ർ സി​ങ്, വി​വേ​ക് ​​സാ​ഗ​ർ പ്ര​സാ​ദ്, ആ​കാ​ശ്ദീ​പ് സി​ങ്, മ​ൻ​ദീ​പ് സി​ങ്, ല​ളി​ത് കു​മാ​ർ ഉ​പാ​ധ്യാ​യ, അ​ഭി​ഷേ​ക്, സു​ഖ്ജീ​ത് സി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyHockey World Cup
News Summary - Hockey World Cup starts
Next Story