Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightമലയാളി താരം പി.ആർ....

മലയാളി താരം പി.ആർ. ശ്രീജേഷിന്​ ഹോക്കി ഇന്ത്യയുടെ ഖേൽരത്​ന നാമനിർദേശം

text_fields
bookmark_border
pr-sreejesh-hockey
cancel

ന്യൂഡൽഹി: മലയാളിയും ഇന്ത്യൻ പുരുഷ ഹോക്കി ടീം ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്​ ഗാന്ധി ഖേൽരത്​നക്കായി ഹോക്കി ഇന്ത്യ നാമനിർദേശം ചെയ്​തു. വനിത ടീമി​ൽ നിന്നും മുൻ ഡിഫൻഡർ ദീപിക ഠാക്കൂറിനെയും നാമനിർദേശം ചെയ്​തു. 2017 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ വരെയുള്ള പ്രകടനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

ഹർമൻപ്രീത്​ സിങ്​, വന്ദന കടാരിയ, നവ്​ജോത്​ കൗർ എന്നിവരെ അർജുന അവാർഡിനും നാമനിർദേശം ചെയ്​തു. ആജീവനാന്ത മികവിനുള്ള ധ്യാൻചന്ദ്​ പുരസ്​കാരത്തിനായി മുൻ ഇന്ത്യൻ നായകൻ ഡോ. ആർ.പി സിങ്ങിനെയും മുൻ മിഡ്​ഫീൽഡർ ചിങ്​ശുഭം സംഗി ഇബേമലിനെയും നിർദേശിച്ചു. കോച്ചുമാരായ ബി.ജെ കരിയപ്പയെയും സി.ആർ. കുമാറിനെയും ദ്രോണാചാര്യ അവാർഡിനായി നാമനിർദേശം ചെയ്​തിട്ടുണ്ട്​.

അവാർഡ്​ നിർണയിക്കുന്ന കാലയളവിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മുൻ നായകൻ കൂടിയായ ശ്രീജേഷ് കാഴ്​ചവെച്ചത്​. ഇന്ത്യയുടെ 2018ൽ ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി മെഡൽ, ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2019-ൽ ഭുവനേശ്വറിൽ നടന്ന എഫ്.ഐ.എച്ച് മെൻസ് സീരീസ് ഫൈനലിൽ സ്വർണമെഡൽ എന്നീ നേട്ടങ്ങളിൽ ശ്രീജേഷി​െൻറ ​പ്രകടനം വിലമതിക്കാനാവാത്തതായിരുന്നു. 2015ൽ അർജുന അവാർഡ്​ നേടിയ ശ്രീജേഷിനെ 2017ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്​.

2018ൽ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ ടീമിലെ സു​പ്രധാന കളിക്കാരിയായിരുന്നു ദീപിക.

ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്​റ്റൻ റാണി രാംപാൽ അടക്കം അഞ്ച്​ പേർക്കായിരുന്നു 2020ൽ ഖേൽരത്​ന ലഭിച്ചത്​. ജൂൺ 21നായിരുന്നു കായിക മന്ത്രാലയം നാമനിർദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്​. എന്നാൽ പിന്നീട്​ ജൂൺ 28ലേക്ക്​ മാറ്റുകയായിരുന്നു.

കഴിഞ്ഞ വർഷം 74 പേർക്കാണ്​ നാഷനൽ സ്​പോർട്​സ്​ അവാർഡ്​സ്​ ലഭിച്ചത്​. പുരസ്​കാരങ്ങൾക്കുള്ള പ്രൈസ്​മണിയും വർധിപ്പിച്ചിരുന്നു. ഖേൽരത്​നക്ക്​​ 25 ലക്ഷം, അർജുന അവാർഡിന്​ 15 ലക്ഷം, ദ്രോണാചാര്യ 15 ലക്ഷം, ധ്യാൻചന്ദ്​ പുരസ്​കാരം 10 ലക്ഷം എന്നിങ്ങനെയായിരുന്നു വർധിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey indiaPR SreejeshRajiv Gandhi khel ratna
News Summary - Hockey India nominated PR Sreejesh for Rajiv Gandhi Khel Ratna Award
Next Story