Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightകോ​മ​ൺ​വെ​ൽ​ത്ത്...

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്: ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഹോ​ക്കി ഇ​ന്ത്യ

text_fields
bookmark_border
കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്: ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഹോ​ക്കി ഇ​ന്ത്യ
cancel
camera_alt

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സിനുള്ള ഇന്ത്യൻ ഹോക്കി ടീം

Listen to this Article

ന്യൂ​ഡ​ൽ​ഹി: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്വ​ർ​ണം എ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് മി​ക​ച്ച ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഹോ​ക്കി ഇ​ന്ത്യ. ഒ​ളി​മ്പി​ക്സ് മെ​ഡ​ലി​ലേ​ക്ക് രാ​ജ്യ​ത്തെ ന​യി​ച്ച മ​ൻ​പ്രീ​ത് സി​ങ്ങാ​ണ് ക്യാ​പ്റ്റ​ൻ. ഹ​ർ​മ​ൻ​പ്രീ​ത് സി​ങ് വൈ​സ് ക്യാ​പ്റ്റ​നും. മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷ് ടീ​മി​ലു​ണ്ട്.

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സും ഏ​ഷ്യ​ൻ ഗെ​യിം​സും അ​ടു​ത്ത​ടു​ത്ത് വ​രു​ന്ന​തി​നാ​ൽ ബി​ർ​മി​ങ്ഹാ​മി​ലേ​ക്ക് ര​ണ്ടാം നി​ര​യെ അ​യ​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ തീ​രു​മാ​നം. എ​ന്നാ​ൽ, ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​നി​ര​യെ​ത്ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇം​ഗ്ല​ണ്ട്, കാ​ന​ഡ, വെ​യ്‍ൽ​സ്, ഘാ​ന ഉ​ൾ​പ്പെ​ടു​ന്ന പൂ​ൾ ബി‍യി​ലാ​ണ് ഇ​ന്ത്യ. ജൂ​ലൈ 31ന് ​ഘാ​ന​ക്കെ​തി​രെ​യാ​ണ് ആ​ദ്യ മ​ത്സ​രം. ര​ണ്ടു ത​വ​ണ വെ​ള്ളി നേ​ടി​യ​താ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം.

ടീം: ​ഗോ​ൾ​കീ​പ്പ​ർ​മാ​ർ: പി.​ആ​ർ. ശ്രീ​ജേ​ഷ്, കൃ​ഷ​ൻ ബ​ഹാ​ദൂ​ർ പ​ത​ക്, ഡി​ഫ​ൻ​ഡ​ർ​മാ​ർ: വ​രു​ൺ​കു​മാ​ർ, സു​രേ​ന്ദ​ർ കു​മാ​ർ, ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്, അ​മി​ത് രോ​ഹി​ദാ​സ്, ജു​ഗ് രാ​ജ് സി​ങ്, ജ​ർ​മ​ൻ​പ്രീ​ത് സി​ങ്, മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: മ​ൻ​പ്രീ​ത് സി​ങ്, ഹാ​ർ​ദി​ക് സി​ങ്, വി​വേ​ക് സാ​ഗ​ർ പ്ര​സാ​ദ്, ഷാം​ഷ​ർ സി​ങ്, ആ​കാ​ശ്ദീ​പ് സി​ങ്, നീ​ല​ക​ണ്ഠ​ശ​ർ​മ, ഫോ​ർ​വേ​ഡു​ക​ൾ: മ​ൻ​ദീ​പ് സി​ങ്, ഗു​ർ​ജ​ന്ത് സി​ങ്, ല​ളി​ത് കു​മാ​ർ ഉ​പാധ്യാ​യ്, അ​ഭി​ഷേ​ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HockeyCommonwealth Games
News Summary - Hockey India announces team for Commonwealth Games
Next Story