Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജാതിയധിക്ഷേപത്തിന്​...

ജാതിയധിക്ഷേപത്തിന്​ ഗോളിലൂടെ മറുപടി; ബ്രിട്ടനെതിരായ പോരാട്ടത്തിൽ തിളങ്ങി വന്ദന കതാരിയ

text_fields
bookmark_border
ജാതിയധിക്ഷേപത്തിന്​ ഗോളിലൂടെ മറുപടി; ബ്രിട്ടനെതിരായ പോരാട്ടത്തിൽ തിളങ്ങി വന്ദന കതാരിയ
cancel

ഹരിദ്വാർ: ഒളിമ്പിക്​സ്​ വനിത ഹോക്കി സെമി ഫൈനലിൽ തോൽവി വഴങ്ങിയതിന്​ പിന്നാലെ കടുത്ത ജാതിയധിക്ഷേപമാണ്​ ഇന്ത്യൻ താരം വന്ദന കതാരിയക്ക്​ നേ​രിടേണ്ടി വന്നത്​. സവർണ ജാതിക്കോമരങ്ങളുടെ അധിക്ഷേപങ്ങൾക്ക്​ ഉഗ്രൻ ഗോളിലൂടെയാണ്​ വന്ദന മറുപടി നൽകിയത്​. ബ്രിട്ടനെതിരായ വെങ്കല പോരാട്ടത്തിൽ ഇന്ത്യയുടെ തോൽവിക്കിടയിലും സന്തോഷം നൽകുന്നതാണ്​ വന്ദനയുടെ പ്രകടനം. മത്സരത്തിൽ ഇന്ത്യക്കായി നിർണായക ഗോളാണ്​ വന്ദന നേടിയത്​.

രണ്ടാം ​ക്വാർട്ടറിലാണ്​ വന്ദനയുടെ നിർണായക ഗോൾ പിറന്നത്​. ബ്രിട്ടന്‍റെ പ്രതിരോധ താരത്തിന്‍റെ പിഴവിൽ നിന്നും പന്ത്​ കണ്ടെത്തിയ വന്ദന​ ഗോൾകീപ്പർക്ക്​ ഒരു അവസരവും നൽകാതെയായിരുന്നു സ്​കോർ ചെയ്​തത്​. ടൂർണമെന്‍റിലെ വന്ദനയുടെ നാലാം ഗോളായിരുന്നു അത്​​. വന്ദനയുടെ ഗോളാണ്​ മത്സരത്തിൽ ഇന്ത്യക്ക്​ ലീഡ്​ സമ്മാനിച്ചത്​. തനിക്കെതിരായി ഉയർന്ന ജാതിയധിക്ഷേപ ആരോപണങ്ങൾക്ക്​ കളിക്കളത്തിൽ ഗോളിലൂടെ മറുപടി നൽകിയിരിക്കുകയാണ്​ താരം.

ബു​ധനാഴ്ച അർജന്‍റീനക്കെതിരെ ഇന്ത്യ സെമിയിൽ തോറ്റതിന്​ പിന്നാലെയാണ്​ ഹരിദ്വാറിലെ റോഷ്​നബാദിലുള്ള വന്ദനയുടെ വീടിന്​ സമീപത്തെത്തി സവർണരായ ​ചിലർ ജാതി അധിക്ഷേപം നടത്തിയത്​. ടീമിൽ കുറേ ദലിത്​ കളിക്കാർ ഉള്ളത്​ കൊണ്ടാണ്​ തോറ്റതെന്ന്​ ആരോപിച്ച്​​ അവർ വന്ദനയുടെ വീടിന്​ മുമ്പിൽ വെച്ച്​ പടക്കം പൊട്ടിക്കുകയും താളം ചവിട്ടുകയും ചെയ്​തു.

വന്ദനയു​െട കുടുംബം സംഭവം പൊലീസിൽ റിപ്പോർട്ട്​ ചെയ്​തിരുന്നു. പിന്നാലെ പ്രതികളിൽ ഒരാൾ അറസ്റ്റിലായി. തോൽവിക്ക്​ പിന്നാലെ സവർണ ജാതിക്കാർ തങ്ങളെ എങ്ങനെയാണ്​ അധിക്ഷേപിച്ചതെന്ന് വന്ദനയുടെ കുടുംബം പൊലീസിനോട്​ വിവരിച്ചു. ​

'അവർ ഞങ്ങളുടെ കുടുംബത്തെ ജാതീയമായി അധിക്ഷേപിച്ചു, അപമാനിച്ചു. ധാരാളം ദലിതർ ടീമിലുള്ളതിനാലാണ്​ ഇന്ത്യ തോറ്റതെന്​ അവർ പറഞ്ഞു. ഹോക്കി മാത്രമല്ല എല്ലാ കായിക ഇനങ്ങളിൽ നിന്നും ദലിതരെ അകറ്റി നിർത്തണമെന്നും പറഞ്ഞു. തങ്ങളുടെ വസ്​​ത്രം പൊക്കിക്കാണിച്ചാണ്​ അവർ നൃത്തം ചവിട്ടിയത്​' -വന്ദനയുടെ സഹോദരൻ ശേഖർ പറഞ്ഞു.

ടൂർണമെന്‍റിൽ ഹാട്രിക്​ നേടിയ ആദ്യ ഇന്ത്യൻ താരമായി വന്ദന മാറിയിരുന്നു. പൂൾ 'എ'യിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയ നാലിൽ മൂന്നും വന്ദനയു​​ടെ വകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics 2021Vandana Katariya
News Summary - Goal response to racial slurs; Vandana Kataria shines in the fight against Britain
Next Story