Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നാലടിച്ച് നായകൻ’; ഏഷ്യൻ ഗെയിംസ് പുരുഷ​ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

text_fields
bookmark_border
‘നാലടിച്ച് നായകൻ’; ഏഷ്യൻ ഗെയിംസ് പുരുഷ​ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ
cancel
camera_alt

Photo Credit: AFP

ഏഷ്യൻ ഗെയിംസിലെ പുരുഷ ഹോക്കിയിൽ പാകിസ്താനെതിരെ മിന്നും ജയവുമായി ഇന്ത്യ സെമിയിലേക്ക്. രണ്ടിനെതിരെ പത്ത് ഗോളുകൾക്കാണ് പാകിസ്താനെ നീലപ്പട തകർത്തെറിഞ്ഞത്. നാല് ഗോൾ പ്രകടനവുമായി നായകൻ ഹർമൻപ്രീത് സിങ് മത്സരത്തിൽ തിളങ്ങി.

ഇന്ത്യയുടെ ആധിപത്യമായിരുന്നു മത്സരത്തിലുടനീളം. എട്ടാം മിനിറ്റിൽ തന്നെ മൻദീപാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. പത്താം മിനിറ്റിൽ പാകിസ്താന് ലഭിച്ച പെനാൽറ്റി കോർണർ കീപ്പർ ക്രിഷൻ പതക് ഗംഭീരമായി സേവ് ചെയ്തു. 11-ാം മിനിറ്റിലും 17-ാം മിനിറ്റിലുമായി നായകൻ ഹർമൻപ്രീതിന്റെ വക ഇന്ത്യക്ക് രണ്ട് ഗോളുകളാണ് ലഭിച്ചത്. 30-ാം മിനിറ്റിൽ ലഭിച്ച ഗോളിലൂടെ ആദ്യ പകുതിയിലെ ഗോൾനേട്ടം ഇന്ത്യ നാലാക്കി ഉയർത്തുകയും ചെയ്തു.

രണ്ടാം പകുതിയിലും ഇന്ത്യ ഗോളടി നിർത്തിയില്ല. ആക്രമണത്തിന് ശക്തി കൂട്ടിയ ടീമിന് വേണ്ടി ഹർമൻപ്രീതിന്റെ വക രണ്ട് ഗോളുകൾ കൂടി. 41-ാം മിനിറ്റിൽ വരുൺ കുമാറും വലകുലുക്കിയതോടെ മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൾ സ്കോർ 7-2 എന്ന നിലയിലായിരുന്നു. ശംസേർ, വരുൺ കുമാർ, ലളിത് ഉപാധ്യായ് എന്നിവരിലൂടെ ലഭിച്ച മൂന്ന് ഗോളുകളിലൂടെ ഇന്ത്യ സ്കോർ പത്താക്കി ഉയർത്തുകയും ചെയ്തു.

നാല് മത്സരങ്ങളിലും നാലും വിജയിച്ച ഇന്ത്യ ഇപ്പോൾ 12 പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. പാകിസ്താന് ഒമ്പത് പോയിന്റുകളാണുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Asian Games 2023: India vs Pakistan hockey
Next Story