Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightമ​ലേ​ഷ്യ​യെ...

മ​ലേ​ഷ്യ​യെ ത​ക​ർ​ത്തു; ഇ​ന്ത്യ സെ​മി​യി​ലേ​ക്ക്

text_fields
bookmark_border
മ​ലേ​ഷ്യ​യെ ത​ക​ർ​ത്തു; ഇ​ന്ത്യ സെ​മി​യി​ലേ​ക്ക്
cancel

ചെ​ന്നൈ: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ സെ​മി ഫൈ​ന​ൽ ഏ​റ​ക്കു​റെ ഉ​റ​പ്പാ​ക്കി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ മ​ലേ​ഷ്യ​ക്കെ​തി​രെ 5-0ത്തി​നാ​യി​രു​ന്നു ജ​യം. ഇ​തോ​ടെ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ (ഏ​ഴ്) വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ആ​ദ്യ ക്വാ​ർ​ട്ട​ർ തീ​രാ​ൻ നേ​രം കാ​ർ​ത്തി ഷെ​ൽ​വ​മാ​ണ് ഗോ​ൾ​വേ​ട്ട​ക്ക് തു​ട​ക്ക​മി​ട്ട​ത്. ര​ണ്ടാം ക്വാ​ർ​ട്ട​ർ ഗോ​ൾ​ര​ഹി​ത​മാ​യ​തോ​ടെ ആ​ദ്യ പ​കു​തി 1-0. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ ഹാ​ർ​ദി​ക് സി​ങ്ങും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങും ല​ക്ഷ്യം ക​ണ്ടു. അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ഗു​ർ​ജ​ന്ദ് സി​ങ്, ജു​ഗ്രാ​ജ് സി​ങ് എ​ന്നി​വ​രും സ്കോ​ർ ചെ​യ്തു.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ പാ​കി​സ്താ​നും ജ​പ്പാ​നും 3-3നും ​ചൈ​ന​യും ദ​ക്ഷി​ണ കൊ​റി​യ​യും 1-1നും ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ജ​​പ്പാ​​നെ മ​​ലേ​​ഷ്യ​യും തു​ട​ർ​ന്ന് പാ​കി​സ്താ​നെ ചൈ​ന​യും ഇ​​ന്ത്യ​യെ ദ​​ക്ഷി​​ണ കൊ​​റി​​യ​യും നേ​രി​ടും. എ​ല്ലാ ടീ​മു​ക​ൾ​ക്കും ര​ണ്ടു വീ​തം മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യു​ണ്ട്. ആ​റി​ൽ ആ​ദ്യ നാ​ലു ടീ​മു​ക​ൾ​ക്ക് സെ​മി ഫൈ​ന​ലി​ൽ ക​ട​ക്കാം. മ​ലേ​ഷ്യ (ആ​റ്), കൊ​റി​യ (അ​ഞ്ച്), ജ​പ്പാ​ൻ (ര​ണ്ട്), പാ​കി​സ്താ​ൻ (ര​ണ്ട്), ചൈ​ന (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ൽ പോ​യ​ന്റ് നി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Champions Trophy HockeyIndia vs Malaysia
News Summary - Asian Champions Trophy Hockey 2023: India vs Malaysia
Next Story