ജകാർത്ത: ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ നിലവിലെ ജേതാക്കളായ ഇന്ത്യയെ സമനിലയിൽ തളച്ച് പാകിസ്താൻ. പൂൾ എ മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ അരങ്ങേറ്റക്കാരൻ കാർത്തിക് ശെൽവത്തിന്റെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയിരുന്നു. ജയമുറപ്പിച്ചിരിക്കെയാണ് 59ാം മിനിറ്റിൽ അബ്ദുൽ റാണയിലൂടെ അയൽക്കാരുടെ മറുപടിയെത്തുന്നത്.
ചൊവ്വാഴ്ച ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ. പൂളിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഇന്തോനേഷ്യയെ ജപ്പാൻ എതിരില്ലാത്ത ഒമ്പതു ഗോളിന് തകർത്തു. പൂൾ ബിയിൽ മലേഷ്യ 7-0ത്തിന് ഒമാനെയും കൊറിയ 6-1ന് ബംഗ്ലാദേശിനെയും തോൽപിച്ചു.