Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യ കപ്പ് ഹോക്കി: ഇന്ത്യ-മലേഷ്യ സമനില

text_fields
bookmark_border
ഏഷ്യ കപ്പ് ഹോക്കി: ഇന്ത്യ-മലേഷ്യ സമനില
cancel
camera_alt

ഏഷ്യ കപ്പ് ഹോക്കി സൂപ്പർ നാലിലെ ഇന്ത്യ-മലേഷ്യ മത്സരം

Listen to this Article

ജകാർത്ത: ഏഷ്യ കപ്പ് ഹോക്കി സൂപ്പർ നാലിൽ നിലവിലെ ജേതാക്കളായ ഇന്ത്യയെ മലേഷ്യ 3-3ന് സമനിലയിൽപിടിച്ചു. ഇതോടെ പോയന്റ് പട്ടികയിൽ രണ്ടാമതായ ഇന്ത്യക്ക് ദക്ഷിണ കൊറിയക്കെതിരെ നടക്കുന്ന അവസാന മത്സരം നിർണായകമായി.

റാസി റഹീമിന്റെ (12, 21, 56) ഹാട്രിക്കാണ് മലേഷ്യക്ക് നിർണായകമായ ഒരു പോയന്റ് സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി വിഷ്ണുകാന്ത് സിങ് (32), എസ്.വി സുനിൽ (53), നീലം സഞ്ജീപ് സെസ് (55) എന്നിവരും സ്കോർ ചെയ്തു. മറ്റൊരു മത്സരത്തിൽ ദക്ഷിണ കൊറിയ 3-1ന് ജപ്പാനെ വീഴ്ത്തി.

ജപ്പാൻ കഴിഞ്ഞ ദിവസം ഇന്ത്യയോട് 2-1ന് തോറ്റിരുന്നു. രണ്ട് തോൽവിയുമായി ജപ്പാൻ പുറത്തായി. ഇന്ത്യക്കും കൊറിയക്കും നാല് വീതം പോയന്റാണുള്ളത്. ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ കൊറിയയാണ് ഒന്നാമത്. രണ്ട് പോയന്റുള്ള മലേഷ്യ മൂന്നാമതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asia Cup Hockey: India-Malaysia draw
Next Story