ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsപറന്നുതടയാം... മലപ്പുറം ഹോക്കി അസോസിയേഷെൻറ ആഭിമുഖ്യത്തിൽ പൂക്കോട്ടൂര്‍ ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ജില്ല ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഹോപ്സ് ചെമ്മങ്കടവിന്റെ
മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന എവർസ്റ്റാര്‍ മലപ്പുറത്തിെൻറ ഗോള്‍കീപ്പര്‍ -ചിത്രം മുസ്തഫ അബൂബക്കർ
മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് പൂക്കോട്ടൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
ഹോക്കി അസോസിയേഷൻ പ്രസിഡൻറ് പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 28 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിനങ്ങളിലായി നടക്കുന്ന ടൂർണമെൻറിലെ വിജയി കൾക്ക് ശനിയാഴ്ച പി. ഉബൈദുല്ല എം.എൽ.എ ട്രോഫി വിതരണം ചെയ്യും. അസോസിയേഷൻ ഭാരവാഹികളായ എം. ഉസ്മാൻ, നൗഷാദ്, കെ. നബീസ, വി.പി. റിയാസലി, പി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.

