Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽദോസിനും ട്രീസക്കും ജി.വി. രാജ പുരസ്കാരം

text_fields
bookmark_border
എൽദോസിനും ട്രീസക്കും ജി.വി. രാജ പുരസ്കാരം
cancel
camera_alt

എ​ൽ​ദോ​സ്​ പോ​ൾ, ട്രീസ ജോളി

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക മേ​ഖ​ല​യി​ലെ ക​ഴി​വ്​ പ​രി​ഗ​ണി​ച്ച്​ ന​ൽ​കു​ന്ന 2025-’26 ലെ ​ജി.​വി. രാ​ജ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.​ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ട്രി​പ്പി​ൾ ജം​പ്​ താ​രം എ​ൽ​ദോ​സ്​ പോ​ളും വ​നി​ത വി​ഭാ​ഗ​ത്തി​ൽ ബാ​ഡ്​​മി​ൻ​റ​ൺ താ​രം ട്രീ​സ ജോ​ളി​യും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. കാ​യി​ക മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ, മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ, കാ​യി​ക പ​രി​ശീ​ല​ക​ർ തു​ട​ങ്ങി 14 മേ​ഖ​ല​ക​ളി​ലാ​ണ് അ​വാ​ർ​ഡ്. മൂ​ന്ന്​ ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്കാ​രം.

ട്രി​പ്പി​ൾ ജം​പി​ൽ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ സ്വ​ർ​ണ​മെ​ഡ​ലു​ൾ​പ്പെ​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തി​നാ​ണ്​ എ​ൽ​ദോ​സ് പോ​ളി​നെ അ​വാ​ർ​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​ഷ്യ​ൻ വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ് സ്വ​ർ​ണ​വും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ടീം ​വെ​ള്ളി​യും വ​നി​ത ഡ​ബി​ൾ​സ് വെ​ങ്ക​ല​വും ഏ​ഷ്യ​ൻ മി​ക്സ‌​ഡ് ടീം ​വെ​ങ്ക​ല​വും നേ​ടി​യ​തി​ലൂ​ടെ ഇ​ന്ത്യ​ൻ ബാ​ഡ്മ‌ി​ന്‍റ​ണി​ൽ ശ്ര​ദ്ധേ​യ മി​ക​വ് തെ​ളി​യി​ച്ച​തി​നാ​ണ്​ ട്രീ​സ ജോ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ളി​മ്പ്യ​ൻ സു​രേ​ഷ് ബാ​ബു മെ​മോ​റി​യ​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡി​ന്​ ഡോ. ​പി.​ടി. ജോ​സ​ഫ്​ അ​ർ​ഹ​നാ​യി. ര​ണ്ടു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്കാ​രം. ആ​ൻ​സി സോ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ അ​നൂ​പ് ജോ​സ​ഫി​നെ മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ്​ പു​ര​സ്കാ​രം. ഡോ. ​സി.​എ​സ്. സ​ദാ​ന​ന്ദ​നാ​ണ്​ കോ​ള​ജ്​ വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച കാ​യി​ക അ​ധ്യാ​പ​ക​ൻ.

സ്പോ​ർ​ട്‌​സ് ഹോ​സ്റ്റ​ൽ കാ​യി​ക​താ​രം പു​രു​ഷ വി​ഭാ​ഗം- എ​ഡ്വി​ൻ പോ​ൾ സി​ബി, സ്പോ​ർ​ട്‌​സ് ഹോ​സ്റ്റ​ൽ കാ​യി​ക​താ​രം വ​നി​താ വി​ഭാ​ഗം- പി. ​അ​നാ​മി​ക, മി​ക​ച്ച സ്പോ​ർ​ട്‌​സ് ലേ​ഖ​ക​ൻ - അ​ജ​യ്​ ബെ​ൻ (മ​ല​യാ​ള മ​നോ​ര​മ), ദൃ​ശ്യ​മാ​ധ്യ​മ പ​രി​പാ​ടി - ശ്രാ​വ​ൺ കൃ​ഷ്ണ (ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്), ഫോ​ട്ടോ​ഗ്രാ​ഫി -കെ.​കെ. സ​ന്തോ​ഷ്​ (മാ​തൃ​ഭൂ​മി), സ്പോ​ർ​ട്സ് പു​സ്‌​ത​കം - ബി.​ടി. സി​ജി​ൻ (‘ഉ​ണ​രൂ ആ​രാ​ധ​ക​രേ ഉ​ണ​രൂ’ എ​ന്ന കൃ​തി) എ​ന്നി​വ​രും നേ​ടി. ജോ​ബി മാ​ത്യു (അ​ന്ത​ർ​ദേ​ശീ​യ പാ​രാ പ​വ​ർ​ലി​ഫ്റ്റി​ങ്​ താ​രം), വി​ക്ട​ർ മ​ഞ്ഞി​ല (മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​രം) എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക അം​ഗീ​കാ​രം ല​ഭി​ച്ചു. ഒ​ളി​മ്പ്യ​ൻ​മാ​രാ​യ അ​ഞ്ജു ബോ​ബി​ജോ​ർ​ജ്, പി.​ആ​ർ. ശ്രീ​ജേ​ഷ്, ഡോ. ​ബി​നു ​ജോ​ർ​ജ്​ വ​ർ​ഗീ​സ്, സ​നി​ൽ പി. ​തോ​മ​സ്, കാ​യി​ക വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ർ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ്​ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GV Raja Sports Awards Announced: Eldhose Paul and Treesa Jolly Bag Top Honors
Next Story