പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ നേടി അമ്മ, മകൾക്ക് വെങ്കലം
text_fieldsസുനിത ബൈജുവും മകൾ അർച്ചനയും
കൂത്താട്ടുകുളം: പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ നേടി അമ്മയും വെങ്കലം നേടി മകളും. തൃശൂർ വി.കെ.എൻ മേനോൻ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ വിഭാഗത്തിൽ സുനിത ബൈജു ഇടതു കൈക്കും വലതു കൈക്കും സ്വർണമെഡൽ നേടി. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ (70 കിലോ) മകൾ അർച്ചന വെങ്കല മെഡലും നേടി.
എറണാകുളം ജില്ലക്കുവേണ്ടി മത്സരിച്ചാണ് വിജയം കൈവരിച്ചത്. അർച്ചന ബൈജു എച്ച്.എസ്.എസ് കൂത്താട്ടുകുളം പത്താം ക്ലാസ് വിദ്യാർഥിയാണ്. കോഴിപ്പിള്ളി ഉപ്പനായിൽ പുത്തൻപുരയിൽ യു.സി. ബൈജുവിെൻറ മകളാണ്.
ജില്ലയിൽ ആദ്യമായി മത്സരിച്ച സ്വർണ മെഡൽ കരസ്ഥമാക്കിയാണ് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയത്. സുനിത ബൈജു മുൻ ലോക പഞ്ചഗുസ്തി ചാമ്പ്യനും ദേശീയ ചാമ്പ്യനുമാണ്. ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് ഇവർ യോഗ്യത നേടി.