Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightവീട്ടുമുറ്റം പരിശീലന...

വീട്ടുമുറ്റം പരിശീലന കേന്ദ്രമാക്കി; നഫ്‌ല നേടിയത് സ്വർണവും വെള്ളിയും

text_fields
bookmark_border
nafla
cancel
camera_alt

നഫ്​​ല

തേ​ഞ്ഞി​പ്പ​ലം:തി​രി​ച്ചു​വ​ര​വി​ൽ​ത​ന്നെ സ്വ​ർ​ണ​വും വെ​ള്ളി​യും നേ​ടി വീ​ട്ട​മ്മ​യാ​യ ന​ഫ്‌​ല. കു​രു​ന്നു​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ന​ട​യി​ലും വീ​ട്ടു​മു​റ്റം പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​ക്കി​യ ന​ഫ്‌​ല വ​നി​ത വി​ഭാ​ഗം ജാ​വ​ലി​ങ്ത്രോ​യി​ൽ സ്വ​ർ​ണ​വും ഷോ​ട്ട്പു​ട്ടി​ൽ വെ​ള്ളി​യും നേ​ടി.കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന 51ാം ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ലാണ്​ പ്രതിഭ തെളിയിച്ചത്​.

സ്‌​കൂ​ൾ മീ​റ്റു​ക​ൾ സ്ഥി​ര​മാ​യി മി​ക​വ് തെ​ളി​യി​ക്കാ​റു​ള്ള ഇ​വ​ർ വി​വാ​ഹ​ശേ​ഷ​മാ​ണ് വീ​ണ്ടും മീ​റ്റി​ൽ ഇ​റ​ങ്ങി​യ​ത്. ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ ക​ട​ക​ശ്ശേ​രി​ക്കു​വേ​ണ്ടി​യാ​ണ് മ​ത്സ​രി​ച്ച​ത്. ഷാ​ഫി അ​മ്മാ​യ​ത്താ​ണ് പ​രി​ശീ​ല​ക​ൻ. മൂ​ന്നു​വ​യ​സ്സു​ള്ള ഫൈ​സാ​ൻ, ഒ​രു​വ​യ​സ്സു​മാ​ത്രം പ്രാ​യ​മാ​യ ഇ​വാ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഇ​പ്പോ​ൾ പൊ​ലീ​സ് പ​രീ​ക്ഷ എ​ഴു​തി ഫലം വ​രു​ന്ന​തും കാ​ത്തി​രി​ക്കു​യാ​ണ്. ഭ​ർ​ത്താ​വ് അ​ബ്​​ദു​ൽ ഗ​ഫൂ​റി​െൻറയും മാ​താ​വ് റു​ഖി​യ​യു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യും ഇ​വ​ർ​ക്കു​ണ്ട്.

Show Full Article
TAGS:Junior Athletics Calicut Unievrsity malappruam 
News Summary - Gold and Silver got Nafla
Next Story