Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഡ്യൂറൻഡ് കപ്പിൽ...

ഡ്യൂറൻഡ് കപ്പിൽ ഗോകുലം-ബ്ലാസ്റ്റേഴ്‌സ് നേരങ്കം ഇന്ന്

text_fields
bookmark_border
Durand Cup
cancel

കൊ​ൽ​ക്ക​ത്ത: ഞാ​യ​റാ​ഴ്ച കൊ​ൽ​ക്ക​ത്ത​യി​ലെ മോ​ഹ​ൻ ബ​ഗാ​ൻ ഗ്രൗ​ണ്ടി​ൽ ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഗ്രൂ​പ് സി​യി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി​യും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സും നേ​ർ​ക്കു​നേ​ർ. ഒ​രേ സം​സ്ഥാ​ന​ക്കാ​രാ​ണെ​ങ്കി​ലും ദേ​ശീ​യ​ത​ല ടൂ​ർ​ണ​മെ​ന്റി​ൽ ഈ ​ര​ണ്ടു ക്ല​ബു​ക​ളും ഏ​റ്റു​മു​ട്ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ര​ണ്ടു ത​വ​ണ ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യി മി​ക​ച്ച ട്രാ​ക്ക് റെ​ക്കോ​ഡു​ള്ള ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി വ​ലി​യ വേ​ദി​യി​ൽ അ​പ​രി​ചി​ത​ര​ല്ല. 2019ലെ ​ഡ്യൂ​റ​ൻ​ഡ് ക​പ്പ് വി​ജ​യി​ക​ൾ കൂ​ടി​യാ​ണ് ഗോ​കു​ലം. ഗ്രൂ​പ് സി​യി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ​യ​ർ​ഫോ​ഴ്‌​സ് ടീ​മി​നെ 2-0ത്തി​ന് തോ​ൽ​പി​ച്ചി​രു​ന്നു.

മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ശ്രീ​ക്കു​ട്ട​നും സൗ​ര​വു​മാ​യി​രു​ന്നു ഗോ​ൾ സ്കോ​റ​ർ​മാ​ർ. മ​റു​വ​ശ​ത്ത്, ഐ‌.​എ​സ്‌.​എ​ല്ലി​ൽ ര​ണ്ടു ത​വ​ണ റ​ണ്ണേ​ഴ്‌​സ​പ്പാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ ആ​ദ്യ മ​ത്സ​ര​മാ​ണ്. “ഡെ​ർ​ബി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ്ര​തീ​ക്ഷ​യു​ണ്ട്. ടീം ​ഇ​പ്പോ​ഴും മി​ക​ച്ച ശാ​രീ​രി​ക​ക്ഷ​മ​ത​യി​ൽ അ​ല്ല. കൂ​ടു​ത​ൽ പ​രി​ശീ​ല​നം ആ​വ​ശ്യ​മു​ണ്ട്. എ​ന്നാ​ലും ന​ന്നാ​യി ക​ളി​ക്കാ​നാ​കു​മെ​ന്ന് ക​രു​തു​ന്നു” -ഗോ​കു​ലം മു​ഖ്യ പ​രി​ശീ​ല​ക​ൻ ഡൊ​മിം​ഗോ ഒ​റാ​മ​സ്‌ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​തു​ട​ക്ക​മാ​കു​ന്ന ക​ളി സോ​ണി ടെ​ൻ 2ലും ​സോ​ണി ലി​വ് ആ​പ്പി​ലും ത​ത്സ​മ​യം കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Durand CupGokulam-Blasters match
News Summary - Gokulam-Blasters match in Durand Cup today
Next Story