ഫുട്സാൽ ചാമ്പ്യൻഷിപ്: ഒക്യു ടീം ജേതാക്കൾ
text_fieldsസുഹാർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന വടക്കൻ ബാത്തിന ഫുട്സാൽ ചാമ്പ്യൻഷിപ്
മത്സരത്തിൽനിന്ന്
മസ്കത്ത്: വടക്കൻ ബാത്തിന ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ ഒക്യു ടീം ജേതാക്കളായി. സുഹാർ സ്പോർട്സ് കോംപ്ലക്സിലെ മെയിൻ ഇൻഡോർ ഹാളിൽ നടന്ന ഫൈനലിൽ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് അഗ്രികൾചർ, ഫിഷറീസ്, വാട്ടർ റിസോഴ്സസിനെ 5-1നാണ് പരാജയപ്പെടുത്തിയത്. ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ടീം മൂന്നാം സ്ഥാനത്തെത്തി.
സമാപന ചടങ്ങിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ശൈഖ് മുഹന്ന ബിൻ സെയ്ഫ് അൽ ലംകി വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ബാത്തിന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കൾചർ, സ്പോർട്സ് ആൻഡ് യൂത്ത്, ഗവർണർ ഓഫിസ് എന്നിവ ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളെയും കമ്പനികളെയും പ്രതിനിധാനം ചെയ്ത് 23 ടീമുകളാണ് ഫുട്സാൽ ടൂർണമെന്റിൽ പങ്കെടുത്തത്.