Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightകതിർമണ്ഡപത്തിൽനിന്ന്...

കതിർമണ്ഡപത്തിൽനിന്ന് കബഡി കോർട്ടിലേക്ക്

text_fields
bookmark_border
കതിർമണ്ഡപത്തിൽനിന്ന് കബഡി കോർട്ടിലേക്ക്
cancel
camera_alt

വി​ഷ്ണു​വും ഹ​ർ​ഷ​യും ട്രോ​ഫി​യു​മാ​യി

Listen to this Article

പടന്ന: താലികെട്ട് കഴിഞ്ഞ് നേരെ കബഡി കോർട്ടിലേക്ക് കുതിച്ചെത്തി ടീമിനെ കിരീടത്തിലേക്ക് നയിച്ച് 'എ.കെ.ജി ഓരി' ടീമിന്റെ വിഷ്ണു. കബഡിയുടെ ആവേശം തിരതല്ലിയ ഓരി യങ് മെൻസ് കബഡി ടൂർണമെൻറിന്റെ താരമാവുകയും ടീമിനെ നിർണായകഘട്ടത്തിൽ വിജയക്കുതിപ്പിലേക്ക് നയിക്കുകയും ചെയ്ത വിഷ്ണുവിന്റെ പ്രകടനം നവവധുവിനുള്ള വിവാഹ സമ്മാനം കൂടിയായി. വിഷ്ണുവിന്റെയും ഹർഷയുടെയും വിവാഹ ദിവസമായ ഞായറാഴ്ചയായിരുന്നു ഓരി യങ് മെൻസ് ആതിഥ്യമരുളിയ ഉത്തര മേഖല സീനിയർ കബഡി ടൂർണമെന്റ് ഫൈനൽ.

പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമായ മത്സരത്തിൽ റെഡ് സ്റ്റാർ കുറുന്തൂറിനെ തോൽപിച്ച് എ.കെ.ജി ഓരി കപ്പ് നേടുമ്പോൾ നവദമ്പതികളുടെ ജീവിതത്തിൽ ഈ ദിവസം ഇരട്ടി മധുരമായി. ആതിഥേയരായ യങ് മെൻസ് ക്ലബ് കബഡി ഗ്രൗണ്ടിൽ വധൂവരന്മാരന്മാർക്ക് ഉപഹാരം നൽകിയതും കാണികളിൽ വേറിട്ട അനുഭവമായി.

Show Full Article
TAGS:Kabaddi CourtMarrige
News Summary - From the Kathirmandapam To the Kabaddi Court
Next Story