'സൗഹൃദം' ജയിച്ചു; ഐ ലീഗ് ജേതാക്കൾ ഇന്ന് കേരളം വിടും
text_fieldsഎടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ ഗോകുലം കേരള
എഫ്.സിയും കേരള യുനൈറ്റഡ് എഫ്.സിയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽനിന്ന്
മലപ്പുറം: സൗഹൃദ മത്സരത്തിൽ വിജയം സ്വന്തമാക്കി ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്.സി ടീം തിങ്കളാഴ്ച കൊൽക്കത്തയിലേക്ക് പറക്കും. അടുത്ത ദിവസങ്ങളിൽ ഐ.എഫ്.എ ഷീൽഡ് ടൂർണമെൻറിൽ ഗോകുലം കളിക്കുന്നുണ്ട്. ശേഷം ഐ ലീഗ് 2021-22 സീസണും ആരംഭിക്കുകയാണ്.
നാലുമാസത്തോളം ടീം ബംഗാളിലുണ്ടാവും. ഞായറാഴ്ച രാവിലെ എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ സംഘമായ കേരള യുനൈറ്റഡ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്.
2017ൽ നിലവിൽവന്ന ഗോകുലം എഫ്.സി ഇക്കഴിഞ്ഞ മാർച്ച് അവസാനം ഐ ലീഗിൽ മുത്തമിട്ട് ചരിത്രം കുറിച്ചിരുന്നു. ആദ്യമായാണ് കേരളത്തിൽ നിന്നൊരു ടീം ദേശീയ ഫുട്ബാൾ ലീഗിൽ ജേതാക്കളാവുന്നത്. പിന്നാലെ കേരള പ്രീമിയർ ലീഗും നേടി സംസ്ഥാന ചാമ്പ്യന്മാരുമായി ഗോകുലം. നവംബർ 26ന് കൊൽക്കത്ത നയ്ഹാത്തി സ്റ്റേഡിയത്തിൽ കിദ്ദർപൂർ എഫ്.സിക്കെതിരെയാണ് ഐ.എഫ്.എ ഷീൽഡിൽ ഗോകുലത്തിെൻറ ആദ്യ കളി.