Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഫ്രഞ്ച് ഓപൺ സിന്നർ...

ഫ്രഞ്ച് ഓപൺ സിന്നർ തുടങ്ങി

text_fields
bookmark_border
ഫ്രഞ്ച് ഓപൺ സിന്നർ തുടങ്ങി
cancel
camera_alt

 യാ​ന്നി​ക് സി​ന്ന​ർ

പാ​രി​സ്: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വും പു​രു​ഷ​വി​ഭാ​ഗ​ത്തി​ലെ കി​രീ​ട​പ്ര​തീ​ക്ഷ​യു​മാ​യ ഇ​റ്റ​ലി​യു​ടെ യാ​ന്നി​ക് സി​ന്ന​ർ ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സി​ൽ വി​ജ​യ​ത്തു​ട​ക്ക​മി​ട്ടു. വ​നി​ത​ക​ളി​ലെ ഒ​ന്നാം റാ​ങ്കു​കാ​രി ബെ​ല​റൂ​സി​ന്റെ അ​ര്യ​ന സ​ബ​ലേ​ങ്ക​യും ആ​ദ്യ​റൗ​ണ്ട് പി​ന്നി​ട്ടു. ഫ്രാ​ൻ​സി​ന്റെ ക്ല​മ​ൻ​റ് ത​ബോ​റി​നെ​യാ​ണ് സി​ന്ന​ർ തോ​ൽ​പി​ച്ച​ത്. 6-1, 6-3, 6-4.

സ്​​പെ​യി​നി​ന്റെ ജെ​സി​ക ബൗ​സാ​സ് മ​നെ​യ്റോ​യെ 6-4, 6-2 എ​ന്ന സ്കോ​റി​നാ​ണ് ​സ​ബ​ലേ​ങ്ക ​ആ​ദ്യ​റൗ​ണ്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നാ​ല് ത​വ​ണ ചാ​മ്പ്യ​നാ​യ ഇ​ഗ സ്വി​യാ​റ്റ​ക് 35-ാം റാ​ങ്കു​കാ​രി​യാ​യ പോ​ള​ണ്ടി​നെ സാ​റ ബെ​ജ്‌​ലെ​ക്കി​നെ 6-2, 6-3 എ​ന്ന സ്‌​കോ​റി​ന് തോ​ൽ​പ്പി​ച്ച് ബു​ധ​നാ​ഴ്ച മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. വ​നി​ത​ക​ളി​ൽ നി​ല​വി​ലെ ജേ​ത്രി​യാ​യ അ​മേ​രി​ക്ക​യു​ടെ കൊ​കോ ഗ​ഫ് നാ​ട്ടു​കാ​രി​യാ​യ ടെ​യ്‍ല​ർ ടൗ​ൺ​സെ​ന്റി​നെ തോ​ൽ​പി​ച്ചു (6-4, 6-0). സ്റ്റേ​ഡി​യ​ത്തി​​ലേ​ക്കു​ള്ള യാ​​ത്ര​ക്കി​ടെ ഗ​ഫ് സ​ഞ്ച​രി​ച്ച കാ​ർ മ​ര​ക്ക​ഷ​ണ​ത്തി​ൽ ക​യ​റി അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. ഗ​ഫി​ന​ട​ക്കം ആ​ർ​ക്കും പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jannik Sinner
News Summary - French Open begins with Sinner
Next Story