സ്കേറ്റിങ് റോൾ ബാളിൽ തിളങ്ങി നാല് പ്രതിഭകൾ
text_fieldsശ്രീലങ്കയിൽ നടന്ന ഇന്റർ ക്ലബ് സ്കേറ്റിങ് റോൾ ബാൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ അഭിനവ് മുകുന്ദൻ, വൈശാഖ്, സനദ്, മുഹമ്മദ് ആസിം
പാലക്കാട്: സ്കേറ്റിങ് റോൾ ബാളിൽ അന്തർ ദേശീയതലത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ജില്ലയിലെ നാല് ദേശീയ താരങ്ങൾ. ശ്രീലങ്കയിൽ നടന്ന ഇന്റർനാഷനൽ ഇന്റർ ക്ലബ് റോൾ ബാൾ ചാമ്പ്യൻഷിപ്പിലാണ് ഇവർ മികച്ച പ്രകടനം നടത്തിയത്.
അണ്ടർ 17 ഇന്ത്യൻ ടീം അംഗമായ പാലക്കാട് വടക്കന്തറയിലെ വൈശാഖ്, അണ്ടർ 11 ടീം അംഗങ്ങളായ കുറ്റിപ്പള്ളത്തെ എ. മുഹമ്മദ് അസീം, ആയക്കാട്ടെ അഭിനവ് മുകുന്ദൻ, ചുങ്കമന്ദത്തെ സനദ് എന്നിവരാണ് നേട്ടം കൊയ്തത്. അണ്ടർ 17 വിഭാഗത്തിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിൽ വൈശാഖും അംഗമാണ്.
അണ്ടർ 11ൽ സെക്കൻഡ് വിന്നറാണ് ടീം ഇന്ത്യ. ശ്രീലങ്കയുടെ കായിക മന്ത്രാലയം സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയും ശ്രീലങ്കയും വിവിധ കാറ്റഗറികളിൽ ഏറ്റുമുട്ടിയത്. ജില്ല സ്കേറ്റിങ് റോൾ ബാൾ അസോസിയേഷന് കീഴിൽ ഫോർട്ട് റോളർ സ്കേറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടിയ താരങ്ങൾ ജില്ല, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ മികച്ച കളി പുറത്തെടുത്താണ് ദേശീയ ടീമിൽ ഇടംപിടിച്ചത്.