'റീബൗണ്ടായി' ഓർമകൾ
text_fieldsടീം റീബൗണ്ട് പത്താം വാർഷിക കോൺക്ലേവിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പുനഃസമാഗമത്തിനെത്തിയവർ
കൊച്ചി: രാജ്യത്തുടനീളവും വിദേശത്തുനിന്നുമുള്ള 200 ഓളം മുൻ ബാസ്കറ്റ്ബാൾ കളിക്കാരും മുഹമ്മദ് ഇഖ്ബാൽ മെമ്മോറിയൽ ഓപൺ 3-ഓൺ-3 ടൂർണമെന്റ് പരിശീലകരും ഞായറാഴ്ച കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒത്തുകൂടി. കായികരംഗത്തെ വർഷങ്ങളുടെ ഓർമകൾ പുനരുജ്ജീവിപ്പിക്കാൻ സ്ഥാപിച്ച ചാരിറ്റബിൾ സൊസൈറ്റി ‘ടീം റീബൗണ്ടാ’ണ് പത്താം വാർഷിക കോൺക്ലേവിന്റെ ഭാഗമായി സംഗമം സംഘടിപ്പിച്ചത്.
മുൻ അന്താരാഷ്ട്ര താരങ്ങളായ അൻവിൻ ജെ. ആന്റണി, സി.വി. സണ്ണി, പ്രസിഡന്റ് ജോർജ് സക്കറിയ, മോളി അഗസ്റ്റിൻ, എമിലി കെ. മാത്യു, വി.വി. ഹരിലാൽ, റെന്നി ഹരിലാൽ, ജെൻസൺ പീറ്റർ, ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ പി.ജെ. സണ്ണി, കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി പി.സി. ആന്റണി എന്നിവരും പങ്കെടുത്തു. പങ്കെടുത്തവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി 84കാരനായ വി.ടി. സേവ്യർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓപൺ 3-ഓൺ-3 പ്രൈസ് മണി ടൂർണമെന്റിൽ കെ.എസ്.ഇ.ബി ബ്രദേഴ്സ് ചാമ്പ്യന്മാരായി.
ത്രീ-ഓൺ-ത്രീ മിക്സഡ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ ചെന്നൈ ടീം ഇരട്ട ചാമ്പ്യന്മാരായി. 60 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ നവിയൊ കൊച്ചിയെയും അമ്പതിന് മുകളിലുള്ളവരിൽ സിനാമർ ഗ്രൂപ് കൊച്ചിയെയും പരാജയപ്പെടുത്തി. അമ്പത് വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ ഫൈവ് ഓൺ ഫൈവ് മത്സരങ്ങളിൽ ഹിന്ദുസ്ഥാൻ ചെന്നൈ പുരുഷ ടീം എമരത്ത് കളമ്മശ്ശേരിയെ വീഴ്ത്തി വിജയികളായി. സമാപന ചടങ്ങിൽ വിജയികൾക്ക് മെഡലുകളും കാഷ് അവാർഡുകളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

