
ഇബ്രാഹീമോവിച്ചിന് ഡബ്ൾ; സീരി എ തലപ്പത്ത് ലീഡുയർത്തി മിലാൻ
text_fields
റോം: പ്രായത്തെ തോൽപിച്ച് ഇറ്റലിയിൽ സ്ലാറ്റൻ മാജിക് വീണ്ടും. കരുത്തരായ കഗ്ലിയാരിക്കെതിരെ ഇരുവട്ടം സ്കോർ ചെയ്ത് സ്ലാറ്റൻ ഇബ്രാഹീമോവിച്ച് മൈതാനത്ത് ഉഗ്ര രൂപം പൂണ്ടപ്പോൾ സീരി എ തലപ്പത്ത് യുവൻറസിനുമേൽ എ.സി മിലാൻ ലീഡ് മൂന്നു പോയിൻറായി. ഞായറാഴ്ച യുവൻറസിനെ വീഴ്ത്തി പോയിൻറ് നിലയിൽ ഒപ്പമെത്തിയ ശേഷമാണ് ഒരു ദിവസം കഴിഞ്ഞ് എ.സി മിലാൻ പിന്നെയും ജയവുമായി ലീഡ് പിടിച്ചത്.
ഏഴാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റി സ്കോറിങ് തുടങ്ങിയ സ്ലാറ്റൻ 52ാം മിനിറ്റിലും എതിർവല കുലുക്കിയതോടെ 13 കളികളിൽ ഗോൾ സമ്പാദ്യം 13 ആക്കി. ഇബ്ര മാജിക് തുടരുന്നത് മിലാെൻറ വിജയ നേട്ടവും പ്രകടന മികവും കുത്തനെ ഉയർത്തി. തുടർച്ചയായ 19ാം മത്സരത്തിലാണ് ഇതോടെ മിലാൻ ജയം തൊടുന്നത്. ഫാബിയോ കാപല്ലോക്ക് കീഴിൽ പുതിയ സീസണിൽ യുവൻറസിനെ മറികടന്ന് ചാമ്പ്യന്മാരാകാനും മിലാന് സാധ്യത കൂടി.
18 കളികളിൽ 43 പോയിൻറാണ് മിലാെൻറ സമ്പാദ്യം. അത്രയും കളിച്ച് 40 പോയിൻറുമായി ഇൻറർ മിലാൻ തൊട്ടുപിന്നാലെയുണ്ട്. നാപോളി, റോമ, എന്നിവ മൂന്നും നാലും സ്ഥാനം പങ്കിടുേമ്പാൾ ക്രിസ്റ്റ്യാനോയുടെ യുവൻറസ് അഞ്ചാമതാണ്.