Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫിഫ ലോകകപ്പ്​ വളണ്ടിയറാവാൻ ഇപ്പോൾ അപേക്ഷിക്കാം
cancel
Homechevron_rightSportschevron_rightFootballchevron_rightഫിഫ ലോകകപ്പ്​...

ഫിഫ ലോകകപ്പ്​ വളണ്ടിയറാവാൻ ഇപ്പോൾ അപേക്ഷിക്കാം

text_fields
bookmark_border

ദോഹ: ലോകം കാത്തിരിക്കുന്ന കാൽപന്ത്​ ആരവത്തിലേക്ക്​ ഇനി മാസങ്ങളുടെ ഇളവേള മാത്രം. ലോകകപ്പ്​ ഫുട്​ബാളിൻെറ ചരിത്ര മുഹൂർത്തത്തിൽ സന്നദ്ധ സേവനത്തിലൂടെ ഭാഗമാവാൻ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക്​ അവസരമൊരുക്കി ഫിഫ.

2022 ഖത്തർ ലോകകപ്പ്​ വളണ്ടിയർ ആവാൻ https://volunteer.fifa.com എന്ന വെബ്​സൈറ്റ്​ വഴി ഇപ്പോൾ മുതൽ അപേക്ഷിച്ച്​ തുടങ്ങാം. 20,000 വളണ്ടിയർമാരെയാണ്​ ലോകകപ്പിൽ ഫിഫ നിയോഗിക്കാൻ ആഗ്രഹിക്കുന്നത്​. സ്​​റ്റേഡിയങ്ങൾ, പരിശീലന വേദികൾ, വിമാനത്താവളം, ഫാൻ സോൺ, ഹോട്ടൽ, പൊതുഗതാഗത മേഖലകൾ തുടങ്ങി 45 സ്​ഥലങ്ങളിൽ വളണ്ടിയർമാരുടെ സേവനം ആവശ്യമായി വരും.

2022 ഒക്​ടോബർ ഒന്നിന്​ 18 വയസ്സ്​ തികയുന്ന ആർക്കും അപേക്ഷിക്കാം. അറബി, ഇംഗ്ലീഷ്​ ഭാഷ സംസാരിക്കാൻ കഴിയണം. മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാമെന്ന്​ ഫിഫ അറിയിച്ചു.

ഈ വരുന്ന നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ്​ ഖത്തറിലെ എട്ടു വേദികളിലായി ലോകകപ്പ്​ ഫുട്​ബാൾ മത്സരങ്ങൾ നടക്കുന്നത്​. ഫിഫ വളണ്ടിയർ പ്രോഗ്രാം തിങ്കളാഴ്​ച രാത്രി ദോഹ കതാറ ആംഫി തീയറ്ററിൽ നടക്കാനിരിക്കെയാണ്​ വളണ്ടിയർ അപേക്ഷക്കുള്ള അവസരം തുറന്നു നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldcup 2022qatar world cupVolunteer
News Summary - You can now apply to volunteer for the FIFA Qatar world Cup 2022
Next Story