Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസാവിയെ വിടാതെ...

സാവിയെ വിടാതെ ബാഴ്​സലോണ; അൽ സദ്ദിൻെറ സൂപ്പർ​ കോച്ച്​ ഖത്തർ വിടുമോ?

text_fields
bookmark_border
സാവിയെ വിടാതെ ബാഴ്​സലോണ; അൽ സദ്ദിൻെറ സൂപ്പർ​ കോച്ച്​ ഖത്തർ വിടുമോ?
cancel
camera_alt

സാവി ഹെർണാണ്ടസ്​

ദോഹ: സ്​പാനിഷ്​ വമ്പന്മാരായ ബാഴ്​സലോണയിലെ പരിശീലക കസേരയിൽ വീണ്ടും ഇളക്കിപ്രതിഷ്​ഠയുണ്ടായതോടെ കണ്ണുകളെല്ലാം പഴയ ഇതിഹാസ താരം സാവി ഹെർണാണ്ടസിൽ. റൊണാൾഡ്​ കൂമാനെ പുറത്താക്കി ഒരാഴ്​ചകഴിഞ്ഞെങ്കിലും സാവിയെ സ്വന്തമാക്കിയേ അടങ്ങു എന്നമട്ടിലാണ്​ ബാഴ്​സലോണയുടെ നീക്കം. സഹപരിശീലകനായിരുന്ന സെർജി ബാർയുവാനു കീഴിൽ ടീം രണ്ടു മത്സര പൂർത്തിയാക്കിയെങ്കിലും സാവിയെ നൂകാപിലെത്തിക്കാനുള്ള ശ്രമം ബാഴ്​സ അവസനിപ്പിച്ചിട്ടില്ല. വ്യാഴാഴ്​ചയോ, വെള്ളിയാഴ്​ചയോ അന്തിമ പ്രഖ്യാപനമുണ്ടാവുമെന്നാണ്​ ​റിപ്പോർട്ടുകൾ.

ഖത്തർ സ്​റ്റാർസ്​ ലീഗിലെ ഒന്നാം നമ്പർ ടീമായ അൽ സദ്ദ്​ സാവിയെ വിട്ടുനൽകില്ലെന്ന്​ വ്യക്​തമാക്കിയെങ്കിലും ചർച്ചകൾക്കായി ബാഴ്​സലോണ പ്രതിനിധികൾ ദോഹയിലുണ്ട്​. ബാഴ്​സലോണ വൈസ്​ പ്രസിഡൻറ്​ റഫ യൂസ്​തെ, ഫുട്​ബാൾ ഡയറക്​ടർ മത്യൂ അൽമനി എന്നിവർ ബുധനാഴ്​ച സാവിയുടെ അൽ സദ്ദിൻെറ മത്സരം നടന്ന വേദിയിലുണ്ടായിരുന്നു. ബാഴ്​സലോണ പ്രതിനിധികൾ അൽ സദ്ദ്​ അധികൃതരുമായി ചർച്ച നടത്തിയതായി 'ഇൻസൈഡ്​ ഖത്തർ' ട്വീറ്റ്​​ ചെയ്​തു. ക്ലബുമായുള്ള കരാർ നിലനിൽക്കെ അനുമതിയോടെ മാത്രമേ സാവിക്ക്​ ബാഴ്​സലോണയുടെ ചുമതലയേൽക്കാൻ കഴിയൂ. 'ചർച്ചകൾ നടക്കുകയാണ്, നാളെയോടെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' -ഖത്തർ സ്​റ്റാർസ്​ ലീഗിൽ അൽ ദുഹൈലിനെതിരായ മത്സരത്തിനു പിന്നാലെ സാവിയുടെ പ്രതികരണം.

അതേസമയം, ബാഴ്​സലോണ സംഘവുമായി ചർച്ച നടത്തിയാതായി സ്​ഥിരീകരിച്ച അൽ സദ്ദ്​ സി.ഇ.ഒ കോച്ചിനെ നിലനിർത്താനാണ്​ തങ്ങളുടെ താൽപര്യമെന്ന്​ വ്യക്​തമാക്കി.

ബാഴ്​സലോണ വൈസ്​ പ്രസിഡൻറ്​ റഫ യൂസ്​തെ സാവിയുടെ ഏജൻറിനൊപ്പം ദോഹയിൽ

1991ൽ യൂത്ത്​ ടീമിൽ അംഗമായി 24 വർഷം ബാഴ്​സലോണയുടെ താരമായി നിറഞ്ഞു നിന്ന സാവി, 2015ലാണ്​ ഖത്തർ ക്ലബായ അൽസദ്ദിലെത്തുന്നത്​. ബാഴ്​സലോണ സീനിയർ ടീമിൽ 17 വർഷകൊണ്ട്​ 505 മത്സരങ്ങൾ കളിച്ച താരം അൽസദ്ദിൽ കളിക്കാരനായാണ്​ വന്നത്​. ശേഷം, 2019ൽ പരിശീലക കുപ്പായവും ഏറ്റെടുത്തു. 2020 ആഗസ്​റ്റിൽ ക്വികെ സെത്യാനെ പുറത്താക്കിയതിനു പിന്നാലെ സാവിയെ പരിശീലകനായി നിയമിക്കാൻ ശ്രമിച്ചെങ്കിലും മുൻ സ്​പാനിഷ്​ താരം പിൻവാങ്ങുകയായിരുന്നു. തുടർന്നാണ്​ ​നെതർലൻഡ്​സ്​ പരിശീലകനായ കൂമാനെ നൂകാംപിലെത്തിച്ചത്​. ആ പരീക്ഷണവും പാളിയതോടെ മധ്യനിരയിലെ പഴയ മജീഷ്യനിൽ തന്നെ ബാഴ്​സലോണ വിശ്വസമർപ്പിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al SaddXavi HernandezBarcelona
News Summary - Xavi urges Al-Sadd to let him return to Barcelona
Next Story