Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെൽഫ് ഗോൾ തുണച്ചു; ലെസ്റ്ററിനെതിരെ വിജയവുമായി ലിവർപൂൾ
text_fieldsbookmark_border
ലെസ്റ്റർസിറ്റിക്കെതിരെ സ്വന്തം തട്ടകത്തിൽ വിജയവുമായി ലിവർപൂൾ. 2-1 എന്ന സ്കോറിനാണ് ലിവർപൂളിന്റെ ജയം. ലിവർപൂളിന്റെ രണ്ട് ഗോളും സെൽഫ് ഗോളാണ്.
ലെസ്റ്റർ സിറ്റിയുടെ ബെൽജിയം പ്രതിരോധനിരക്കാരൻ വോട്ട് ഫോസാണ് രണ്ട് തവണയും സെൽഫ് ഗോൾ വഴങ്ങിയത്.പിന്നിൽ പോയശേഷമാണ് ലിവർപൂൾ തിരിച്ചുവന്നത്. നാലാം മിനിറ്റിൽ ഇംഗ്ലീഷ് താരം കെയ്ർനൻ ഡ്യൂസ്ബറി ഹാൾ ലെസ്റ്ററിനെ മുന്നിലെത്തിച്ചത്. പിന്നീട് രണ്ട് സെൽഫ് ഗോളുകളുടെ ബലത്തിൽ ലിവർപൂൾ ജയം നേടുകയായിരുന്നു.
ലീഗിലെ മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡും ജയം നേടി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രെന്റ്ഫോർഡ് വിജയം നേടിയത്. ഇവാൻ ടോണി, ജോഷ് ഡാ സിൽവ എന്നിവരാണ് ഗോൾ നേടിയത്.
Next Story

