ലോകമെങ്ങും ഫാൻ ഫെസ്റ്റിവൽ
text_fieldsലോകകപ്പിന്റെ ഭാഗമായി ഫിഫ ഫാൻ ഫെസ്റ്റിവൽ നടക്കുന്ന കേന്ദ്രങ്ങൾ
ദോഹ: ലോകകപ്പ് വേദികളിൽ കളി മുറുകുമ്പോൾ മൊബൈൽ ഫോണിനും ടി.വി സ്ക്രീനിനും മുന്നിൽ മുതൽ കൂറ്റൻ സ്ക്രീൻ ഒരുക്കിവരെ ആവേശം പൊടിപൊടിക്കുന്നത് സാർവദേശീയ കാഴ്ചയാണ്. എന്നാൽ, ഇക്കുറി ലോകകപ്പിന്റെ മുഖ്യ സംഘാടകരായ ഫിഫ തന്നെ കളിയുത്സവത്തിന്റെ പകർപ്പ് വിവിധ വിദേശരാജ്യങ്ങളിലേക്ക് പറിച്ചുനടുകയാണ്.
ദോഹയിൽ അൽബിദ്ദ പാർക്കിൽ 40,000 പേർക്ക് ഒരേസമയം കളികാണാനുള്ള സൗകര്യമായ ഫിഫ ഫാൻ ഫെസ്റ്റിവൽ മാതൃകയിൽ ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു രാജ്യങ്ങളിലെ ആറു നഗരങ്ങളിൽ കൂടിയാണ് ഫാൻ ഫെസ്റ്റിവൽ സജ്ജീകരിക്കുന്നത്. ആഗോള സ്പോൺസർമാരിൽ ഒരാളായ ബഡ്വൈസറും ഉപ ബ്രാൻഡുകളായ കൊറോണ, ബ്രഹ്മ എന്നിവരുമായി ചേർന്നാണ് ലണ്ടൻ, മെക്സികോ സിറ്റി, റിയോ ഡെ ജനീറോ, സാവോപോളോ, സോൾ, ദുബൈ എന്നിവിടങ്ങളിൽ ഫിഫ ഫാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
യു.എ.ഇയിലെ ദുബൈ ഹാർബർ, ലണ്ടനിലെ ഔട്ടർനെറ്റ്, മെക്സികോ സിറ്റിയിലെ പ്ലാസ ഡി ലാ റിപ്പബ്ലിക, റിയോ ഡെ ജനീറോയിലെ കോപ കബാന ബീച്ച്, സാവോപോളോയിലെ വാലി ഡൊ അനംഗബോ, ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോൾ എന്നിവയാണ് ഫിഫ തിരഞ്ഞെടുത്ത വേദികൾ. ലോകകപ്പുകളുടെ ഭാഗമായി ഫാൻ ഫെസ്റ്റിവൽ ഒരുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

