Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് ആവേശത്തുടിപ്പായി 'ഹക്ക് ഹക്ക് ഹയ്യാ...'

text_fields
bookmark_border
മലയാളി കൂട്ടായ്മ പുറത്തിറക്കിയ ലോകകപ്പ് സ്വാഗതഗാനം ശ്രദ്ധേയമാവുന്നു
ലോകകപ്പ് ആവേശത്തുടിപ്പായി ഹക്ക് ഹക്ക് ഹയ്യാ...
cancel
camera_alt

ഹക്ക് ഹക്ക് ഹയ്യാ... ലോകകപ്പ് ഗാനത്തിൽനിന്ന്

ദോഹ: ലോകകപ്പ് ഫുട്ബാൾ എന്ന് കേൾക്കുമ്പോൾ ആരാധകരുടെ ചുണ്ടുകളിലേക്ക് ഓടിയെത്തുന്നത് 'വക്കാ വക്കാ...' മുതൽ ഖത്തർ ലോകകപ്പിന്‍റെ 'ഹയ്യാ ഹയ്യാ....' വരെയുള്ള പാട്ടുകളാണ്. കാൽപന്തിന്‍റെ ആവേശം ലോകമാകെ പടർത്തുന്ന പാട്ടിന്‍റെ ഈരടികൾ ഒരുവട്ടമെങ്കിലും മൂളാത്തവരായി ആരുമുണ്ടാവില്ല. ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനമായി പുറത്തിറങ്ങിയ ഈ വരികളുടെ ആവേശത്തിനിടയിൽ ഖത്തറിലെ ഒരു കൂട്ടം മലയാളികളുടെ ഫുട്ബാൾ ഗാനവും ആരാധകർക്കിടയിൽ തരംഗമാവുന്നു.

ലോകകപ്പ് ഗാനത്തിന്‍റെ പോസ്റ്റർ

മലയാളത്തിലെഴുതി, ചില അറബി വാക്കുകൾ കൂടി ചേർത്ത് തയാറാക്കിയ ഗാനം, ഭാഷാതിരുകളും വിട്ട് കാൽപന്ത് പ്രേമികളും സംഗീതാസ്വാദകരും ഏറ്റെടുക്കുകയാണിപ്പോൾ. 'ഹക്ക് ഹക്ക് ഹയ്യാ.... ഹക്ക് ഹക്ക് ഹയ്യാ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ മലയാളിയുടെ ഫുട്ബാൾ പ്രേമവും ഖത്തറിന്‍റെ ലോകകപ്പ് വരവേൽപ്പും ലോകതാരങ്ങളുടെ വിശേഷങ്ങളുമെല്ലാമുണ്ട്. ലോകകപ്പ് കൗണ്ട് ഡൗൺ നൂറ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് അങ്കമാലി എൻ.ആർ.ഐ അസോസിയേഷനായ 'അൻറിയ ഖത്തർ' നേതൃത്വത്തിൽ ''ഹക്ക് ഹക്ക് ഹയ്യാ.... ഹക്ക് ഹക്ക് ഹയ്യാ...' പുറത്തിറക്കിയത്. സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ച ഗാനം പത്തു ദിവസം കൊണ്ടുതന്നെ അരലക്ഷത്തോളം കാഴ്ചക്കാരിലെത്തി.

25 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ അങ്കമാലി ശ്രീമൂലനഗരം സ്വദേശി ശ്രീവത്സനാണ് ഗാനരചന നിർവഹിച്ചത്. സുഹൃത്ത് കൂടിയായ കോളിൻ തോമസ് സംഗീതം നൽകിയ വരികൾ മനോഹരമായ ശബ്ദത്തിലൂടെ ആസ്വാദകരിലെത്തിച്ചത് പിന്നണി ഗായകൻ അൻവർ സാദത്താണ്. 'അൻറിയ' കൂട്ടായ്മ നിർമാണം നിർവഹിച്ച ഗാന ആൽബത്തിന്‍റെ ചിത്രീകരണം ഏറക്കുറെ ഖത്തറിൽ തന്നെയാണ് പൂർത്തിയാക്കിയത്. അങ്കമാലിയിൽനിന്നുമുണ്ട് ഏതാനും കാഴ്ചകൾ. ബാക്കിയെല്ലാം ഖത്തറിൽനിന്ന് ഒപ്പിയെടുത്തത്. മരുഭൂമി മുതൽ സൂഖ് വാഖിഫ്, കടൽ തീരങ്ങൾ, കോർണിഷ്, ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്ക് തുടങ്ങി എട്ട് സ്റ്റേഡിയങ്ങൾ വരെ സ്ക്രീനിൽ മിന്നിമായുന്നു. പാട്ടിന്‍റെ വരികൾക്കൊപ്പം ചുവടുവെച്ചതും 'അൻറിയ' കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും തന്നെ. ഖത്തറിലെ ബ്രസീൽ, അർജന്‍റീന ആരാധക കൂട്ടായ്മ, മഞ്ഞപ്പട ഖത്തർ എന്നിവരും ദൃശ്യാവിഷ്കാരത്തിന്‍റെ ഭാഗമായി.

ഗാനരചയിതാവ് ശ്രീവൽസനും സംഗീത സംവിധാനം നിർവഹിച്ച കോളിൻ തോമസും


പതിറ്റാണ്ടിലേറെ കാലമായി തങ്ങൾക്ക് ജീവിതവും അന്നവും നൽകുന്ന നാട് ലോകകപ്പ് പോലൊരു വിശ്വമേളക്ക് വേദിയൊരുക്കുമ്പോൾ നന്ദിപ്രകടനമായി ആ സന്തോഷത്തിൽ മലയാളികളും പങ്കുചേരുകയാണ് ഇത്തരമൊരു ഗാനത്തിലൂടെയെന്ന് രചയിതാവായ ശ്രീവത്സവൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. അറബിക് കോറസും മലയാളം മെലഡിയുമായി മിക്സ് ചെയ്താണ് സംഗീതം നൽകിയതെന്ന് കോളിൻ തോമസ് പറഞ്ഞു. അരുൺ കുമാരൻ മിക്സിങ്ങും സിനു എസ്. നായർ വിഡിയോഗ്രഫിയും ഷഫീഖ് കോറിയോഗ്രഫിയും നിർവഹിച്ചു. ഫ്രാൻസിസ് സേവ്യർ, ഭരത്, ലീൻ, അരുൺ എന്നിവരും അണിയറയിലുണ്ട്. ലോകകപ്പിനുള്ള ഖത്തറിന്‍റെ ഒരുക്കത്തിൽ എല്ലായിടത്തുമൊരു മലാളിയുണ്ടെന്നത് പോലെ, ഇപ്പോൾ മൂളിപ്പാടിനടക്കാൻ ഒരു പാട്ടുമായും മലയാളികളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Cup welcome song released by the Malayalee community
Next Story