Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​പെയിനിനെ...

സ്​പെയിനിനെ ഞെട്ടിച്ച്​ സ്വീഡൻ; ലോകകപ്പ്​ യോഗ്യത റൗണ്ടിൽ ബെൽജിയം, ഇംഗ്ലണ്ട്​, ജർമനി ടീമുകൾക്ക്​ ജയം

text_fields
bookmark_border
sweden football team
cancel

യൂറോപ്പിൽ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരങ്ങളിൽ കരുത്തരായ ഇംഗ്ലണ്ട്​, ബെൽജിയം, ജർമനി ടീമുകൾ ജയിച്ചുകയറിയപ്പോൾ സ്​പെയിനിനെ സ്വീഡൻ അട്ടിമറിച്ചു. അതേസമയം യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ ബൾഗേറിയ 1-1ന്​ സമനിലയിൽ തളച്ചു.

സ്​പെയിനിനെ തകർത്ത്​ സ്വീഡൻ; ഗ്രൂപ്പിലും ഒന്നാമത്​

സ്​റ്റോക്​ഹോമിൽ നടന്ന മത്സരത്തിൽ സ്വീഡൻ 2-1നാണ്​ സ്​പെയിനിനെ കെട്ടുകെട്ടിച്ചത്​. അലക്​സാണ്ടർ ഇസാകും (5') വിക്​ടർ ക്ലാസണുമാണ് (57')​ സ്വീഡിഷ്​ പടക്കായി വെടിപൊട്ടിച്ചത്​. കാർലോസ്​ സോലർ (4') സ്​പെയിനിന്‍റെ ആശ്വാസ ഗോൾ നേടി.

ഗ്രൂപ്പ്​ ബിയിൽ മൂന്ന്​ മത്സരങ്ങളും വിജയിച്ച്​ സ്വീഡൻ പട്ടികയിൽ ഒന്നാമതെത്തി. ഒരു മത്സരം കൂടുതൽ കളിച്ച സ്​പെയിനിന്​ ഏഴ്​ പോയിന്‍റാണുള്ളത്​. ഗ്രൂപ്പ്​ ജേതാക്കളാണ്​ ലോകകപ്പിന്​ നേരിട്ട്​ യോഗ്യത നേടുക. രണ്ടാം സ്​ഥാനക്കാർ ​പ്ലേഓഫ്​ കളിച്ച്​ വേണം ഖത്തറിലേക്ക്​ ടിക്കറ്റെടുക്കാൻ.

തുടർച്ചയായി 35 മത്സരങ്ങളിൽ തോൽവിയറിയാതെ ഇറ്റലി

യൂറോപ്യൻ ​േജതാക്കളായ ഇറ്റലി അവരുടെ അപരാജിത കുതിപ്പ്​ 35 മത്സരമാക്കി ഉയർത്തി. 16ാം മിനിറ്റിൽ ഫെഡറികോ ചിസെ അസൂറികൾക്ക്​ ലീഡ്​ നലകിയെങ്കിലും 39ാം മിനിറ്റിൽ അറ്റ്​ലാൻസ്​ ഇലീവ്​ ബൾഗേറിയയെ ഒപ്പമെത്തിച്ചു.


ഒരുമത്സരം പോലും തോൽക്കാതെയാണ്​ ഇറ്റലി ഈ വർഷം നടന്ന യൂറോ കപ്പിൽ മുത്തമിടത്​. കരുത്തരായ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിലാണ്​ റോബർ​ട്ടോ മാൻസീനിയുടെ ചുണക്കുട്ടികൾ തോൽപിച്ചത്​. ഗ്രൂപ്​ സിയിൽ നാല്​ മത്സരങ്ങളിൽ നിന്ന്​ പത്ത്​ പോയിന്‍റുമായി ഇറ്റലിയാണ്​ ഒന്നാമത്​. കളിച്ച രണ്ടും വിജയിച്ച സ്വിറ്റ്​സർലൻഡ്​ ഇറ്റലിക്ക്​ വെല്ലുവിളിയുമായി രണ്ടാമതുണ്ട്​.

2018 സെപ്​റ്റംബർ 10നാണ്​ ഇറ്റലി അവസാനമായി തോൽവി വഴങ്ങിയത്​. യുവേഫ നേഷൻസ്​ ലീഗിന്‍റെ ഗ്രൂപ്പ്​ ഘട്ടത്തിൽ പോർചുഗലിനെതിരെയായിരുന്നു തോൽവി.

ഹംഗേറിയൻ കാണികളുടെ വംശീയതക്കും മീതെ ഇംഗ്ലണ്ട്​ വിജയം

ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഹംഗേറിയൻ കാണികളുടെ വംശീയാധിക്ഷേപങ്ങൾക്ക്​ മീതെയായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. ഇംഗ്ലീഷ്​ താരങ്ങളായ റഹീം സ്റ്റിർലിങ്ങിനെയും ജൂഡ്​ ബെല്ലിങ്​ഹാമിനെയും കാണികൾ വംശീയാധിക്ഷേപത്തിന്​ വിധേയമാക്കിയതായി ബ്രിട്ടീഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. യൂറോകപ്പ്​ ഫൈനൽ തോൽവിയുടെ നിരാശ മറക്കുന്ന തരത്തിൽ 4-0ത്തിനാണ്​ ഇംഗ്ലണ്ട്​ ഹംഗറിയെ തകർത്തത്​.


​രണ്ടാം പകുതിയിലായിരുന്നു നാല്​ ഗോളുകളും റഹീം സ്റ്റിർലിങ്​ (55),ഹാരി കെയ്​ൻ (63), ഹാരി മ​ൈഗ്വർ (69), ഡെക്ലാൻ റൈസ്​ (87) എന്നിവരാണ്​ ഇംഗ്ലണ്ടിനായി വലകുലുക്കിയത്​. ഗ്രൂപ്പി 'ഐ'യിലെ മറ്റൊരു മത്സരത്തിൽ പോളണ്ട്​ 4-1ന്​ അൽബേനിയയെ തോൽപിച്ചു. നാല്​ മത്സരങ്ങളിൽ നിന്ന്​ 12 പോയിന്‍റുമായി ഇംഗ്ലണ്ടാണ്​ ഒന്നാമത്​. ഏഴ്​ പോയിന്‍റുമായി പോളണ്ട്​ രണ്ടാമതാണ്​.

ജർമനിക്കൊപ്പം ജയ​ത്തോടെ അരങ്ങേറി ഹാൻസി ഫ്ലിക്ക്​

യോക്വിം ലോയ്​വിന്​ ശേഷം ജർമനിയുടെ പരിശീലക സ്​ഥാനം ഏറ്റെടുത്ത ഹാൻസി ഫ്ലിക്കിന്​ ജയത്തോടെ തുടങ്ങാനായി. ലിക്​സറ്റൻസ്​റ്റൈനെതിരെ 2-0ത്തിനായിരുന്നു ജർമൻ വിജയം. തിമോ വെർണറും (41) ലിറോയ്​ സാനെയുമാണ്​ (77) ഗോൾ നേടിയത്​. ഗ്രൂപ്പ്​ ജെയിലെ മറ്റ്​ മത്സരങ്ങളിൽ റൊമേനിയ 2-0ത്തിന്​ ഐസ്​ലൻഡിനെ തോൽപിച്ചു.

നോർത്ത്​ മാസിഡോണിയയും അർമേനിയയും ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ നാല്​ മത്സരങ്ങളിൽ നിന്ന്​ 10 പോയിന്‍റുമായി അർമേനിയയാണ്​ ഒന്നാമത്​. ഒമ്പത്​ പോയിൻറുമായി ജർമനി രണ്ടാമതാണ്. ഞായറാഴ്ചയാണ്​ ജർമനി-അർമേനിയ മത്സരം.

ലുകാക്കുവിന്​ ഇരട്ടഗോൾ; ബെൽജിയത്തിന്​ ജയം


ഗ്രൂപ്പ്​ 'ഇ'യിൽ റൊമേലു ലുകാക്കുവിന്‍റെ ഇരട്ടഗോൾ മികവിൽ ബെൽജിയം 5-2ന്​ എസ്​റ്റോണിയയെ തോൽപിച്ചു. ഹാൻസ്​ വനകേൻ, അക്​സൽ വിസൽ, തോമസ്​ ഫോകറ്റ്​ എന്നിവരാണ്​ ബെൽജിയത്തിന്‍റെ മറ്റ്​ സ്​കോറർമാർ. മാറ്റിയാസ്​ കെയ്​റ്റും എറിക്​ സോർഗയും എസ്​റ്റോണിയക്കായി ലക്ഷ്യം കണ്ടു. ഗ്രൂപ്​ 'ഇ'യിലെ മറ്റൊരു മത്സരത്തിൽ ചെക്ക്​ റിപബ്ലിക്​ ബെലാറൂസിനെ 1-0ത്തിന്​ തോൽപിച്ചു. നാല്​ കളികളിൽ നിന്ന്​ 10 പോയിന്‍റുമായി ബെൽജിയമാണ്​ ഗ്രൂപ്പ്​ തലപ്പത്ത്​. ഏഴ്​ പോയിന്‍റുമായി ചെക്ക്​ റിപബ്ലിക്ക്​ രണ്ടാമതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballenglanditalyspain2022 World Cup qualifiers
News Summary - World Cup Qualifiers: Sweden beat Spain, england, belgium, germany teams won
Next Story